Connect with us

കുന്നിടിക്കലിനെതിരെ ജനകീയ സംഘാടക സമിതി രൂപികരിച്ചു:

Malappuram

കുന്നിടിക്കലിനെതിരെ ജനകീയ സംഘാടക സമിതി രൂപികരിച്ചു:

എടപ്പാൾ: ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിൽ കല്ലാറക്കുന്നിലാണ് നാടിന്റെ ജല സ്രോതസ്സുകളെ ഇല്ലാതാക്കുന്ന കുന്നിടിക്കലിനെതിരെ നാട്ടുകാർ സമരസമിതി രൂപീകരിച്ചിരിച്ചത്.

വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിൽ കല്ലാറക്കുന്നിന് മുകളിലും താഴ്‌വരയിലുമായി നിരവധി വീടുകളാണുള്ളത്. 10 വർഷം മുൻപ് കല്ല് വെട്ടിയും മണ്ണെടുത്തും കുന്നിന്റെ ചെറിയ ഭാഗം ഇല്ലാതായതോടു കൂടി വീടുകളിലെ കിണറുകളിലും, കുഴൽക്കിണറുകളിൽ പോലും ഇല്ലാതായതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് തടഞ്ഞു വെച്ചു.

ശക്തമായ വരൾച്ചയിലും, ചൂടിലും വികസനത്തിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയാണ് സാമൂഹ്യ വിരുദ്ധർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കുന്നിനു മുകളിൽ നിന്നിരുന്ന വലിയ മരങ്ങളെല്ലാം മുറിച്ചു മാറ്റിയ നിലയിലാണിപ്പോഴുള്ളത്. കുന്നിനു മുകളിൽ നിന്ന് മണ്ണ് ഇനിയും നീങ്ങിയാൽ മഴക്കാലത്ത് ഭീകരമായ മണ്ണിടിച്ചിലിലേയ്ക്കും, മറ്റ് അപകടങ്ങളിലേയ്ക്കും വഴിയൊരുക്കുമെന്ന ഭീഷണിയിലാണ് നാട്ടുകാർ. കുന്നിനു മുകളിലൂടെ പോകുന്ന 220 KV ലൈനിന്റെ നിലനിൽപ്പിന് അപകടകരമാക്കും വിധമാണ് മണ്ണ് മാഫിയകളുടെ നീക്കങ്ങൾ. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ , വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്‌ , ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം ഡോ: ബ്രിജേഷ്‌ , ജിജി വർഗീസ് , പത്തിൽ അഷറഫ്‌, പഞ്ചായത്തംഗം അനിത , പി.കൃഷ്ണൻ , എന്നിവർ സംസാരിച്ചു.

കല്ലാറക്കുന്ന് സംരക്ഷണ സമിതയുടെ ചെയർമാനായി വാർഡ് മെമ്പർ സുധാകരനേയും കൺവീനറായി സിദ്ധീഖ് ആറ്റിങ്ങലിനേയും തെരഞ്ഞെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top