Connect with us

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു:

Services

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു:

എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും, MTM കോളേജ് വെളിയങ്കോട് NSS യൂണിറ്റും, സോഷ്യോളജി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെൻ്ററുമായി സഹകരിച്ച് റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കോളേജിലെ വിദ്യാർഥികളും അദ്ധ്യാപകരുമായി 50 പേർ രജിസ്റ്റര്‍ ചെയ്യുകയും 25 പേർ രക്തദാനം നിർവഹിക്കുകയും ചെയ്‌തു. 15 പേർ തങ്ങളുടെ ആദ്യ രക്തദാനത്തിലൂടെ സന്നദ്ധ രക്തദാന രംഗത്തേക്ക് ചുവടു വെച്ചു.

റമളാൻ മാസത്തിൽ രക്തബാങ്കുകൾ നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ഇത്തരം ക്യാമ്പുകൾ സഹായകമാവുമെന്ന് ബി ഡി കെ പ്രതിനിധികൾ പറഞ്ഞു.

കോളേജിലെ NSS പ്രോഗ്രാം ഓഫീസർ ആഷിഖ് എൻ പി, സോഷ്യയോളജി ഡിപ്പാർട്ട്‌മെന്റ് HOD അബ്ദുൽ വാസിഹ്, എൻ എസ് എസ് വളണ്ടിയർമാരും, ബി ഡി കെ കോർഡിനേറ്റർമാരായ അമീൻ മാറഞ്ചേരി, ഹിജാസ് മാറഞ്ചേരി, അലി ചേക്കോട്, നൗഷാദ് അയങ്കലം, എയ്ഞ്ചൽസ് വിങ് കോർഡിനേറ്റർമാരായ ആരിഫ മാറഞ്ചേരി, ദിവ്യ പ്രമോദ്, അസ്ന മാറഞ്ചേരി ജസീന പുറങ്ങ്.അനീഷ മാറഞ്ചേരി എന്നിവരുംചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Services

To Top