Connect with us

“മാസ്സ് പ്ലോഗിങ്” ക്യാംപയിന്റെ ബ്ലോക്ക്‌ തല പോസ്റ്റർ പ്രകാശനം നടന്നു:

Local news

“മാസ്സ് പ്ലോഗിങ്” ക്യാംപയിന്റെ ബ്ലോക്ക്‌ തല പോസ്റ്റർ പ്രകാശനം നടന്നു:

എടപ്പാൾ: തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ മലപ്പുറം പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “Plogging for Health & The Environment” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് വ്യായാമത്തിനൊപ്പം മാലിന്യം ശേഖരിക്കുന്ന പരിപാടിയായ മലപ്പുറം ജില്ലാ “മാസ്സ് പ്ലോഗിങ്” ക്യാംപയിന്റെ ബ്ലോക്ക്‌ തല പോസ്റ്റർ പ്രകാശനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി. രാമകൃഷ്ണൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി , JBDO ശ്രീമതി വത്സമ്മ , ഹെഡ് ക്ലർക്ക് ശ്രീമതി പുഷ്പ വാസുദേവൻ , ശ്രീ സുബ്രമണ്യൻ (GEO), ശ്രീ സുരേഷ് E O (Housing), ശ്രീമതി രമാ E O(വനിതാ ക്ഷേമം), ജാഫർ കെ കെ E O(P&M), മറ്റുബ്ലോക്ക്‌ പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആർ.ജി.എസ്.എ ബ്ലോക്ക്‌ കോർഡിനേറ്റർ കുമാരി നിഷിത കെ പി പരിപാടിക്ക് നേതൃത്വം നൽകി .

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top