Connect with us

60വയസ്സ് കഴിഞ്ഞ എസ്, സി, വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽവിതരണം ചെയ്തു:

Local news

60വയസ്സ് കഴിഞ്ഞ എസ്, സി, വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽവിതരണം ചെയ്തു:

വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 60വയസ്സ് കഴിഞ്ഞ എസ്.സി വിഭാഗത്തിൽ പെട്ടവർക്ക് കട്ടിൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മണ്ഡകപറമ്പിൽ വീരമണിക്കു ആദ്യ കട്ടിൽ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു.

എസ്.സി കോളനികൾ അധികമുള്ള ഈ പഞ്ചായത്തിൽ, അവരുടെ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും ഉയർച്ചക്ക് വേണ്ടി വിവിധങ്ങളായ പദ്ധതികൾ ഈ ഭരണസമിതി മുൻഗണന നൽകി നടപ്പിലാക്കി വരുന്നു, അതിന്റെ ഭാഗമായി തന്നെ ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 160 എസ്.സി അപേക്ഷകർക്കു മുഴുവനും ഈ വർഷം തന്നെ വീട് നൽകും.

ഡിഗ്രിക്ക് പഠിക്കുന്ന SC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കിയും, വിദേശത്തു ജോലിക്ക് പോകുന്നവർക്ക് സാമ്പത്തിക സഹായവും നല്കി വരുന്നു. ഇതിന്റെ റിസൾട്ടിലേക്കു വേഗത്തിൽ നടന്നടുക്കാൻ അവരുംകൂടി മുൻകയ്യെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,
അസിസ്റ്റൻഡ് സെക്രട്ടറി സജ്ജയ സ്വാഗതംപറഞ്ഞു. എം.എ നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മൻസൂർ മരയങ്ങാട്ട് (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )പദ്മ മെമ്പർ, അനിത മെമ്പർ, സുഹൈല മെമ്പർ, ശാന്ത മാധവൻ,(മെമ്പർ), സെക്രട്ടറി പി.എസ്. ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top