Connect with us

ലോക സന്തോഷ ദിനം വർണ്ണഭമായി കൊണ്ടാടി:

Local news

ലോക സന്തോഷ ദിനം വർണ്ണഭമായി കൊണ്ടാടി:

 

 

വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ലോക സന്തോഷ ദിനവും, പഞ്ചായത്ത്‌ തല കലോത്സവവും, വളരെ വിപുലമായ രീതിയിൽ വർണാഭമായി കൊണ്ടാടി. ഒരു പ്രദേശത്തെ സ്ത്രീ കൂട്ടായ്മയോടെ എല്ലാവരും ഒത്തു ചേർന്നു കൊണ്ട് ഒരുത്സവ പ്രതീതി ജനിപ്പിക്കുമാറ് സന്തോഷം പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും കൂടിയാഘോഷിച്ചത്.

സന്തോഷം എന്നത് എല്ലാവർക്കും ഒരുമിച്ചു പങ്കുവെച്ചു വർധിപ്പിക്കാനുള്ളതാണെന്നും, ദുഖമെന്നത് എല്ലാവരും വീതിച്ചെടുത്തു ഇല്ലാതാക്കാൻ പറ്റുന്നതാണെന്നും, ഈ ദിനത്തിൽ ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് എല്ലാവരും മുന്നോട്ടു പോകണമെന്നും, കാലടിത്തറയിലെ ഇരുടുകാവിൽ അറമുഖൻ സ്മാരക അങ്ങനവാടിയിലെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു,

പഞ്ചായത്തിലെ 32അംഗനവാടികളിലും ഒരേ ദിവസം ഒരേസമയം തന്നെ പരിപാടികൾ നടത്തി. പുതിയ പദ്ധതിയിൽ “പെൺകിസ്സ”, പ്രീ മാരിറ്റൽ കൗൺസിലിംഗ് (വിവാഹപൂർവ ഉപദേശങ്ങൾ) തുടങ്ങി സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കു പ്രാധാന്യം കൊടുത്ത് മുന്നോട്ടു പോകാനും തീരുമാനിച്ചു.

കാലാവസ്ഥ പ്രതിരോധത്തെ കുറിച്ചു മെഡിക്കൽ ഓഫീസർ dr, മുഹമ്മദ് ഫസൽ ബോധവത്കരണ ക്ലാസ്സെടുത്തു സംസാരിച്ചു. സാമൂഹ്യ സേവന രംഗത്ത് മികവ് പുലർത്തിയവർക്ക് ഏഷ്യൻ ഗോൾഡ് ഉപഹാരങ്ങൾ നൽകി.

മിനി ടീച്ചർ സ്വാഗതം പറഞ്ഞ വേദിയിൽ സ്മിത (പ്രസിഡന്റ്‌ വനിതാ കൂട്ടായ്മ) അധ്യക്ഷത വഹിച്ചു, പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.

സി ഡി പി ഓ, രമ മുഖ്യധിതി ആയിരുന്നു, ഐ, സി, ഡി, എസ്, സൂപ്പർവൈസർ കൃഷ്‌ണേന്ദു, വെൽഫയർ കമ്മിറ്റി മെമ്പർ, നാസർ കൊലക്കാട്ട്, , പ്രിയൻ, ബൈജു, ബിന്ദു, സുലൈഖമമ്മി , എന്നിവർ പ്രസംഗിച്ചു,നടുവട്ടം ആവാസ് ലൈറ്റ് &സൗണ്ട് ഉടമ ആശംസകൾ നേർന്നു,

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top