Connect with us

പോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും:

Culture

പോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്നും നാളെയും:

ആനക്കര: പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഉത്സവവും വ്യാഴം, വെള്ളി (23:03:23, 24:03:23) തിയ്യതികളിൽ നടക്കും. കേരളത്തിലെ കൂർമാവതാര പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം.

വ്യാഴം 23 ന് രാവിലെ 7 മണി മുതൽ കലവറ നിറയ്ക്കൽ ചടങ്ങു നടന്നു.  വൈകീട്ട് 6 മണിയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഭഗവത്സേവം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കുമരം പുലായ്ക്കൽ നാരയണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പതിവു പൂജകളും വിശേഷാൽ നിറമാലയും നടത്തപ്പെടും.

തുടർന്ന് സ്റ്റേജിൽ നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻ പാട്ട് എന്നിവ നടക്കും.

ഉത്സവ ദിവസമായ വെള്ളിയാഴ്ച കാലത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ അഭിഷേകം, മലർനിവേദ്യം വിശേഷാൽ ഗണപതി ഹോമം, അഷ്ടപദിയോടുകൂടി ഉഷ:പൂജ, നവകം, പഞ്ചഗവ്യം എന്നിവ നടക്കും.

7.30 ന് പറനിറപ്പ് ,8 മണി മുതൽ പ്രഭാത ഭക്ഷണം , 11 മണിയ്ക്ക് ഉച്ചപ്പൂജ, 11.30 മുതൽ അന്നദാനം, വൈകുന്നേരം 4 മണിയ്ക്ക് എഴുന്നെള്ളിപ്പ് (പഞ്ചവാദ്യം കലാമണ്ഡലം തൃത്താല ശങ്കര കൃഷ്ണ പൊതുവാൾ & പാർട്ടി ) 6 മണിയ്ക്ക് വിശേഷാൽ നിറമാല, ദീപാരാധന, 8 മണിയ്ക്ക് തായമ്പക, തുടർന്ന് ചാക്യാർ കൂത്ത് (കലാമണ്ഡലം ഈശ്വരനുണ്ണി) എന്നിവ അരങ്ങേറും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top