Connect with us

പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഗംഭീരമായി ആഘോഷിച്ചു:

പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീ കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിച്ച ചാക്യാർകൂത്ത് - പാഞ്ചാലീ സ്വയംവരം.

Culture

പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഗംഭീരമായി ആഘോഷിച്ചു:

ആനക്കര: വിഷ്ണുഭഗവാന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ പോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം അശ്വതി നാളിൽ ഇന്നലെ (24/3/23 ) ഗംഭീരമായി ആഘോഷിച്ചു.

കാലത്ത് ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ കല്ലൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽ ശാന്തി കുമരം പുലായ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും പതിവുപൂജകൾക്കു പുറമേ മുഖ്യകാർമ്മികത്വത്തിൽ അഭിഷേകം, വിശേഷാൽ ഗണപതി ഹോമം, മലർനിവേദ്യം, അഷ്ടപദിയോടു കൂടിയ ഉഷ:പൂജ, നവകം പഞ്ചഗവ്യം എന്നിവ നടന്നു.

7.30ന് പറവെപ്പ് പ്രതിഷ്ഠാദിന വഴിപാടുകളും ഉണ്ടായി. 8 മുതൽ പ്രഭാത ഭക്ഷണത്തിലും, 11.30 മുതൽ നടന്ന അന്നദാനത്തിലും ഒട്ടനവധി ഭക്തർ പങ്കെടുത്തു. 11 മണിയ്ക്ക് മേളത്തോടു കൂടിയ പൂജയും നടന്നു.

വൈകീട്ട്4 മണിയ്ക്ക് നടന്ന എഴുന്നെള്ളിപ്പിന് ശ്രീ കലാമണ്ഡലം തൃത്താല ശങ്കര കൃഷ്ണപ്പൊതുവാളിന്റെ നേതൃത്വത്തിൽ 20 ൽ പരം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യം കൊഴുപ്പ് കൂട്ടി.

8മണിയ്ക്ക് തായമ്പക (ശങ്കര കൃഷ്ണപ്പൊതുവാൾ), തുടർന്ന് ശ്രീ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്തും നടന്നു. തുടന്ന് ഉത്സവത്തിന് കൊടിയിറങ്ങി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top