Connect with us

ഞങ്ങളും കൃഷിയിലേക്ക്; വിളകളുടെ വിളവെടുപ്പ് ഒരുത്സവപ്രദീതി സൃഷ്ടിച്ചു:

Agriculture

ഞങ്ങളും കൃഷിയിലേക്ക്; വിളകളുടെ വിളവെടുപ്പ് ഒരുത്സവപ്രദീതി സൃഷ്ടിച്ചു:

എടപ്പാൾ: സ്ത്രീകൂട്ടായ്മകളിൽ വിതരണം ചെയ്ത വിത്തുകൾ ഗൗരവത്തോടെ കൃഷിയിറക്കി നല്ല വിളവ് നേടിയ വിളകളുടെ വിളവെടുപ്പ് ഒരുത്സവ പ്രദീതി സൃഷ്ടിച്ചു.

വട്ടംകുളം ഗ്രാമപഞ്ചായത്തിനെ കാർഷിക സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്ത്രീ ശക്തീകരണവും, കൃഷി പ്രോത്സാഹനവും നടപ്പിലാക്കുന്നതിന്നു വേണ്ടി, വാർഡുകളിൽ നടക്കുന്ന സ്ത്രീകൂട്ടായ്മകളിൽ വിതരണം ചെയ്ത വിത്തുകൾ വാങ്ങിയ 11ആം വാർഡിലെ വത്സലയും കുടുംബവും അത് വളരെ ഗൗരവത്തോടെ കണ്ടു കൃഷി നടത്തി. നല്ല വിളവ് നേടിയ വിളകളുടെ വിളവെടുപ്പ്  പ്രദേശത്തെ ഒരുത്സവ പ്രദീതി സൃഷ്ടിച്ചു.

11ആം വാർഡിലെ, വത്സല, അവരുടെ മക്കളായ, ഇന്ദിര, പ്രവീൺ, മിഥുൻ, നിധിൻ, റീമ, എന്നിവരടങ്ങിയ ഒറ്റ കുടുംബത്തിന്റെ രണ്ടാമത്തെ വിളവെടുപ്പാണ് ഇന്ന് നടന്നത്,100ഇൽ അധികം കിലോ വില്പന നടത്തുകയും, പരിസര വാസികൾക്കും, നാട്ടുകാർക്കും സൗജന്യ വിതരണം നടത്തിയും, ഒരുപഴയ കാല കള പറിക്കൽ ഓർമകളിലേക്ക് മനസ്സുകളെ കൊണ്ടുപോകാൻ ഇന്നത്തെ ദിവസത്തിനു കഴിഞ്ഞു.

ഇത്തരം കർഷക സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ പാടങ്ങളെ സജീവകൃഷി ഭൂമികളാക്കി നിലനിർത്താനും നമ്മുടെ നാടിനെ സ്വയം പര്യാപ്ത കായ്കറി മേഖലകളാക്കാനും എല്ലാവരും മുന്നോട്ടു വരണമെന്ന് വിളവെടുപ്പ് ഉദ്ഘടനവേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അഭ്യർത്ഥിച്ചു. മൂന്നാമത്തെ വിളവെടുപ്പ് വിഷുവിനോടനുബന്ധിച്ചു നടത്താനാണ് ലക്ഷ്യം. നാസർ കൊലക്കാട്ട്, കുട്ടൻ കാലടിത്തറ, ടി, സി, ഇബ്രാഹിം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top