Connect with us

പൊട്ടിയ പൈപ്പ് നന്നാക്കാൻ റോഡ് പൊളിച്ചു; വെട്ടിപ്പൊളിച്ച റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും മണ്ണിട്ട് മൂടാത്തതിൽ പ്രതിഷേധം ഉയരുന്നു:

Local news

പൊട്ടിയ പൈപ്പ് നന്നാക്കാൻ റോഡ് പൊളിച്ചു; വെട്ടിപ്പൊളിച്ച റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും മണ്ണിട്ട് മൂടാത്തതിൽ പ്രതിഷേധം ഉയരുന്നു:

എടപ്പാൾ: എടപ്പാൾ ടൗണിൽ തൃശൂർ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും മണ്ണിട്ട് മൂടാത്തതിൽ പ്രതിഷേധമുയരുന്നു. എടപ്പാൾ തൃശൂർ റോഡിൽ രണ്ടാഴ്ചമുമ്പ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് ഇപ്പോഴും കുഴി അടക്കാതെയും അതിനേക്കാൾ ഉപരിയായി ഇതിൽ നിന്നും കയറ്റിയ മണ്ണ് കൂനകൂട്ടി ഇട്ടിരിക്കുന്നതും കാണാം.

തൃശൂർ റോഡിൽ പാലം തുടങ്ങുന്നതും, റിങ്ങ് റോഡ് ആരംഭിക്കുന്നതും , വള്ളത്തോൾ കോളജ് റോഡ് തുടങ്ങുന്നതും എല്ലാം കൂടി ഏറെ തിരക്കേറിയ സ്ഥലത്താണ് ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഈ നടപടി. കുഴിയിൽ നിന്നും കയറ്റിയ മണ്ണും റോഡരികിൽ കൂട്ടിയിട്ടത് അപകടങ്ങൾക്ക് കൂടി കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top