Connect with us

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നു; യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ:

Politics

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നു; യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ:

എടപ്പാൾ: ജനാധിപത്യ ധ്വംസനത്തിലൂടെ കേന്ദ്രസർക്കാറും നികുതി വർദ്ധനവിലൂടെ സംസ്ഥാന സർക്കാറും സാധാരണ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതായി എടപ്പാൾ പഞ്ചായത്ത് മൂന്നാം വാർഡ് യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ പ്രമേയത്തിലൂടെ ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയിലൂടെ ചോദ്യങ്ങളായി വന്നതാണ് അദേഹത്തെ പാർലിമെന്റിൽ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നും ഭരണകൂട നീതിന്യായ കൂട്ടുകെട്ട് നടക്കുന്നതായി ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും പ്രമേയം ആരോപിച്ചു.

അമിത നികുതി വർദ്ധനവിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന സംസ്ഥാന സർക്കാർ നികുതി വർദ്ധനവ് പിൻവലിച്ച് നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ദീപക്ക് ചുള്ളിയിൽ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ ,മണ്ഡലം പ്രസിഡന്റ് എസ്.സുധീർ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആസിഫ് പൂക്കരത്തറ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ഇ.പി വേലായുധൻ, വാർഡ് മെമ്പർ കെ.പി സിന്ധു, എ.എം രാഹുൽ, കരീം പോത്തന്നൂർ, എൻ.നൗഫൽ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top