Connect with us

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.

Culture

ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.

ചങ്ങരംകുളം : ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു.

വെള്ളിയാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയോടെ ശൂശ്രഷകളാരംഭിച്ചു വികാരി ഫാ.എൽദോസ് ചിറക്കുഴിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു ഫാ. ജയേഷ് ജെക്കബ് സഹകാർമ്മികത്വം വഹിച്ചു.

മൂന്നാംമണി നമസ്കാരത്തിനു ശേഷം പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക് നടത്തി കൊണ്ടു പോയത്തിനെ അനുസ്മരിച്ച് വികാരി സ്ളീബ വഹിച്ച് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തി. മദ്ബഹ ശൂശ്രുഷകരും ഇടവക വിശ്വാസികളും പ്രദക്ഷിണത്തിൽ പങ്കെടുത്തു.

ആറാം മണി ,ഒമ്പതാം മണി നമസ്ക്കാരം , ദു:ഖവെളളി അനുസ്മരണ സന്ദേശം, സ്ളീവന്ദനം എന്നിവ നടന്നു. ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി യേശുവിനെ അടക്കം ചെയ്യുവാൻ കൊണ്ടുപോകുന്നതിനെ സ്മരിച്ച് നഗരി കാണിക്കൽ പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകൾ വഹിച്ച് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

മദ്ബഹായുടെ നാലു ദിക്കുകളിലേക്ക് സ്ളീബാ ആഘോഷം, മാലാഖമാരുടെ സ്തുതിപ്പ് , കബറടക്കം , വിശ്വാസ പ്രമാണം , യേശു ക്രിസ്തുവിന്ദാ ഹിച്ചപ്പോൾ കയ്പുകാട്ടിയും നൽകിയതിനെ അനുസ്മരിച്ച് എല്ലാവരും കയ്പ്നീരും ഭക്ഷിച്ചു.

വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top