Connect with us

തൃശൂർ പൂരത്തിന് കർശന സുരക്ഷയൊരുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ:

Kerala

തൃശൂർ പൂരത്തിന് കർശന സുരക്ഷയൊരുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ:

തൃശൂർ: ഈ പ്രാവശ്യത്തെ തൃശൂർ പൂരത്തിന് കർശന സുരക്ഷയൊരുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജ. പെസോയുടെ മാർഗ്ഗനിർദ്ദേശം പൂർണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക.

കഴിഞ്ഞ പലവർഷങ്ങളിലെ പൂര ക്രമീകരണങ്ങൾ താരതമ്യം ചെയ്യുമ്പോൾ ഈവർഷം കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ സംയുക്തമായി ചേർന്ന് പഴുതില്ലാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര വകുപ്പുകളായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസഷൻ (പെസോ), തൃശ്ശൂർ ജില്ലാ ഭരണകൂടം, പോലീസ്, ഫയർ സർവീസ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവരുടെ സംയുക്തമായ നിരന്തര ജാഗ്രതയിലാണ് ഇത്തവണ പൂരം കൊട്ടിക്കയറാനൊരുങ്ങുന്നത്. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്തയാഴ്ച നടക്കും.

തൃശൂർ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റിന് തയാറെടുക്കുകയാണ് കൃഷ്ണതേജ.എന്നാൽ ഇദ്ദേഹത്തിന് അസിസ്റ്റന്റ് കലക്ടറായി തൃശൂരിൽ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്.

ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ കളക്ടർ വ്യക്തമാക്കി.

വെടിക്കെട്ടിന് പെസോയുടെ കർശന നിർദ്ദേശങ്ങളുണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടർ പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top