Connect with us

ഞങ്ങളും കൃഷിയിലേക്ക്, നാലാം ഘട്ടം:

Agriculture

ഞങ്ങളും കൃഷിയിലേക്ക്, നാലാം ഘട്ടം:

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത്, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടി കുരുമുളക്, ടിഷ്യൂ വാഴ, പച്ചക്കറി കൃഷി ചെയ്യുന്നവർക്കുള്ള കൂലിചിലവ്, തുടങ്ങിയ ഇത്തരം പരിപാടികൾ പൂർത്തീകരിച്ച ശേഷം സ്ഥലപരിമിതിയുള്ളവർക്കും കൃഷി ചെയ്യാമെന്ന നൂതന സംവിധാനത്തിൽ മട്ടു പാവിലും കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ടി 4750 മൺ ചട്ടികൾ 5ലക്ഷം രൂപ വകയിരുത്തി 475 കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും 10എണ്ണം വീതം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് കൃഷി ഓഫീസിൽ വിതരണോദഘാടനം നടത്തി.

നമ്മുടെ പഞ്ചായത്തിൽ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മെമ്പർമാർ വഴി അപേക്ഷ കൊടുത്തവരും, ആവശ്യക്കാരുടെ രജിസ്റ്റർ വഴി (requirement register) കൃഷിഭവനിൽ സൂക്ഷിക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്താണ് ഇത്രയും അപേക്ഷകരെ പരിഗണിച്ചത്. 75% ഗ്രാമപഞ്ചായത്ത് വിഹിതവും 25% ഗുണഭോക്തൃ വിഹിതവും കൂട്ടിയാണ് പദ്ധതി യഥാർഥ്യമാക്കുന്നത്.

മെമ്പർമാരെയും, ഉദ്യോഗസ്ഥരെയും മാത്രം ആശ്രയിക്കാതെ, സ്വതന്ത്രമായി കാർഷിക മേഖലയെ വളർത്തണമെന്നും, പൊതുജനങ്ങളുടെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കാൻ കൃഷിഭവനിൽ സൗകര്യമുണ്ടെന്നും ഓരോ കർഷകനും അവനവന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പൊതുവിടങ്ങളിൽ ഇടപെടാൻ ശ്രമിക്കണമെന്നും വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.

എം എ നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) അദ്യക്ഷനായിരുന്നു. കൃഷി ഓഫീസർ dr ഗായത്രി രാജ ശേഖരൻ സ്വാഗതം ആശംസിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top