Connect with us

പതിനേഴുവർഷമായി പതിവു തെറ്റാതെ റമദാൻ വ്രതമെടുത്ത് പ്രസാദ്:

Passion

പതിനേഴുവർഷമായി പതിവു തെറ്റാതെ റമദാൻ വ്രതമെടുത്ത് പ്രസാദ്:

എടപ്പാൾ : മലപ്പുറം ജില്ലയിലെ എടപ്പാൾ മോഹനന്റെയും ശാരദയുടെയും മകനായ പ്രസാദിന് പുണ്ണ്യ റമളാൻ മാസം വളരെ പ്രിയപ്പെട്ടതാണ്.

വർഷങ്ങൾക്ക് മുൻപ് പ്രവാസ്സജീവിതത്തിൽ തന്റെ മുസ്ലീം സുഹൃത്തുക്കൾക്കൊപ്പം നോമ്പ് എടുക്കുവാൻ തുടങ്ങിയ പ്രസ്സാദ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചു എത്തിയപ്പോളും ഒരു തവണ പോലും മുടക്കാതെ എല്ലാ നോമ്പുകളും എടുക്കുന്നു.

എടപ്പാൾ അങ്ങാടിയിലെ ഫ്രെണ്ട്സ് സലൂൺ എന്ന സ്ഥാപനം നടത്തുന്ന പ്രസാദ്, നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാണ്. റമളാൻ മാസം തുടങ്ങിയാൽ തന്റെ സുഹൃത്തുക്കളും, അടുത്തുള്ള സ്ഥാപന ഉടമകളും എല്ലാം ഈ ഹിന്ദു സഹോദരനെ തങ്ങളുടെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുന്നത് പതിവാണ്.

ഇങ്ങനെ ഒരു നോമ്പ് എടുക്കൽ എന്തിനാണ് എന്ന ചോദ്യത്തിന് പ്രസാദ് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്.  നോമ്പ് എടുക്കൽ കൊണ്ട് തന്റെ മനസ്സിന് സമാധാനവും, ശരീരത്തിന് നല്ല ആരോഗ്യവും ലഭിക്കുന്നുണ്ട് എന്നതാണ് പ്രസാദ് നൽക്കാറുള്ള മറുപടി.

17 വർഷമായി എല്ലാ നോമ്പ് കാലവും ആഗതമാവൻ പ്രസാദ് കാത്തിരിക്കും. ഈ പുണ്ണ്യ കർമ്മം കൊണ്ട് തനിക്കു യാതൊരു ക്ഷീണമോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലെന്ന് പ്രസാദ് നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നു.

ഒരു മാസക്കാലം ഈ പുണ്ണ്യകർമ്മം ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് തന്റെ കുടുംബം തന്നെയാണു എന്നു പ്രസാദ് പറയുന്നു. ഭാര്യ സുമേഘയും കുട്ടികളായ ശിവന്ന്യ, പ്രാർത്ഥന എന്നിവർക്കൊപ്പം എടപ്പാൾ അണ്ണക്കംമ്പാടാണ് പ്രസാദ് താമസിക്കുന്നത്.

ഓരോ പുണ്ണ്യ റമളാനും വിടപറയുമ്പോൾ പ്രസാദിന്റെ കാത്തിരുപ്പ് അടുത്ത വർഷത്തെ നോമ്പുകാലത്തിനു വേണ്ടിയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Passion

To Top