Connect with us

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷീറ്റ് പൈൽ നിർമ്മാണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി:

Uncategorized

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷീറ്റ് പൈൽ നിർമ്മാണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി:

പൊന്നാനി: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷീറ്റ് പൈൽ നിർമ്മാണത്തെ സംബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുന്ന വെള്ളാനയായി പദ്ധതി മാറിയിരിക്കുന്നു. ഗുണനിലവാരമില്ലാത്ത സിമൻ്റ് ഉപയോഗിച്ചും വെള്ളത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് അടക്കമുള്ള വാർത്തകൾ ഗൗരവകരമായി അന്വേഷിക്കണം. സർക്കാർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ അറിയാതെ നടക്കുന്ന പദ്ധതി നിർമ്മാണം നിർത്തി വെയ്ക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമ വഴികൾ തേടുമെന്നും നേതാക്കൾ പദ്ധതി സ്ഥലം സന്ദർശിച്ച ശേഷം അറിയിച്ചു.

കെ പി സി സി അംഗം അഡ്വ.എ എം രോഹിത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ പി വേലായുധൻ,ബ്ലോക്ക് സെക്രട്ടറി കരീം പോത്തനൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ ജി ബെന്നി, രാമകൃഷ്ണൻ തവനൂർ, ബാവ കണ്ണയിൽ, കെ എസ് യു നിയോജക മണ്ഡലം പ്രസി: റാഷിദ് പോത്തന്നൂർ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Uncategorized

To Top