Connect with us

ഒറ്റയാൾ പ്രതിഷേധ സമരവുമായി വാർഡ് അംഗം:

Politics

ഒറ്റയാൾ പ്രതിഷേധ സമരവുമായി വാർഡ് അംഗം:

ചങ്ങരംകുളം: വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസുകൾ കുറയ്ക്കുക, ജൽ ജീവൻ പദ്ധതി അട്ടിമറിയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി വാർഡ് അംഗം പ്രതിഷേധിച്ചു. വാർഡ് അംഗം സബിത വിനയകുമാറാണ് നന്നംമുക്ക് പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ സമരം നടത്തിയത്.

പ്രതിഷേധത്തിന് ബി.ജെ.പി. നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒ.ബി.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയൻ കല്ലൂർമ്മ അധ്യക്ഷത വഹിച്ചു, ബി.ജെ.പി. ചങ്ങരംകുളം മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് കുഞ്ഞുണ്ണി കരുമത്തിൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അജിലേഷ് തരിയത്ത്, രമേശൻ പള്ളിക്കര, രഞ്ജിത്ത് മൂക്കുതല എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top