Connect with us

എടപ്പാൾ ഹൈസ്കൂൾ റോഡ് നാടിനു സമർപ്പിച്ചു :

Local news

എടപ്പാൾ ഹൈസ്കൂൾ റോഡ് നാടിനു സമർപ്പിച്ചു :

എടപ്പാൾ : വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാൾ ഹൈസ്കൂൾ പരിസരത്തുള്ള റോഡ് കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതിരുന്നത് 11ലക്ഷം രൂപ വകയിരുത്തി നവീകരിച്ച് നാടിനു സമർപ്പിച്ചു.  കൂടാതെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 19ലക്ഷം രൂപ ലഭ്യമാക്കി കട്ട വിരിക്കുന്ന ജോലിയും പൂർത്തിയാക്കി. ബാക്കിയുള്ള പണിക്കു ബ്ലോക്കിൽനിന്നുള്ള ഇമ്പ്ലിമെന്റേഷൻ പൂർത്തിയാവുന്ന മുറക്ക് mla ഫണ്ട് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത്‌ തുടർന്നുള്ള പണികൾ ചെയ്യുന്നതോടെ ആ പ്രദേശത്തുള്ളവരുടെ അടിയന്തര ആവശ്യങ്ങൾക്കു പരിഹാരമാകും. കൂടാതെ അടുത്തുള്ള അംഗനവാടിക്കു ചുറ്റുമതിൽകെട്ടലും, ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും കൂടി പൂർത്തിയാക്കിയാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യത്തിൽനിന്നും മോചനവും ലഭിക്കും.

ഉദ്ഘാടന വേളയിൽ പരിസരവാസികളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ ഭേദമന്യേയുള്ള പങ്കാളിത്തം കണ്ടപ്പോൾ എല്ലാ പൊതുപ്രവർത്തകർക്കും ഇതൊരു മാതൃകയാവണമെന്നും, വികസന രംഗത്ത് രാഷ്ട്രീയ അതിപ്രസരം കടന്നുവരുന്നത് നാടിന്റെ വികസനം മുരടിപ്പിക്കുമെന്ന ബോധം എല്ലാവരിലുമുണ്ടാകണമെന്നും റോഡ് സമർപ്പണം ഉദ്ഘാടനം ചെയ്യവേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.

പുരുഷോത്തമൻ (മെമ്പർ )റുടെ സാനിദ്ധ്യത്തിൽ എം എ, നജീബ് അധ്യക്ഷത വഹിച്ചു. ബാബു, മുഹമ്മദാലി കരിയാട്ട്, മെഹബൂബ്, മുഹമ്മദാലി, ക്യാമ്പസ് ബാബു എന്നിവർ ആശംസകൾ നേർന്നു,

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top