Connect with us

നിയമലംഘനങ്ങൾക്ക് പൂട്ടിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മിഴി തുറക്കാൻ ഇനി രണ്ടുനാൾ:

Kerala

നിയമലംഘനങ്ങൾക്ക് പൂട്ടിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മിഴി തുറക്കാൻ ഇനി രണ്ടുനാൾ:

മലപ്പുറം : റോഡിലെ ഗതാഗത നിയമലംഘനങ്ങൾക്ക് പൂട്ടിടാൻ ഈ മാസം 20 മുതൽ നിർമ്മിത ബുദ്ധി(എ.ഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ. ഹെൽമറ്റും സീറ്റ് ബെൽറ്റും ഇടാതെ യാത്ര ചെയ്യുക, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര എന്നിങ്ങനെയുള്ള ഗതാഗത നിയമങ്ങൾ ലഘിക്കുന്നവരാണ് ക്യാമറയിൽ കുടുങ്ങുക.

 

വാഹനങ്ങൾ റോഡിൽ തടഞ്ഞുനിർത്തിയുള്ള പരിശോധനകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകൾ വഴി നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള തീരുമാനം ഉണ്ടായത്. ഇതിന്റെ ഭാഗമായുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിക്കുന്നത്. ദേശീയ പാതകളിലും പ്രധാന ജംഗ്ഷനുകളിലുമായി സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളിലേക്ക് ഓൺലൈനിൽ പിഴ രേഖപ്പെടുത്തും.

വാഹനത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ ഒഴികെയുള്ളവയെല്ലാം പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. ഗതാഗതനിയമം ലംഘിച്ച വണ്ടികളുടെ ചിത്രവും ആളിന്റെ ഫോട്ടോയും മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾറൂമിലേക്ക് അയക്കും. ആറുമാസത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ ഇതിൽ സംവിധാനമുണ്ട്. ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപെടാൻ കഴിയില്ല. അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് ക്യാമറകളും മാറ്റി സ്ഥാപിക്കപെടാം. 200 മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ഈ ത്രീഡി ഡോപ്ലർ ക്യാമറകൾക്കു കഴിയും.

 

രാത്രിയിലും വളരെ കൃത്യമായി പ്രവർത്തിക്കുന്നവയാണ് എ.ഐ ക്യാമറകൾ. കാറുകളുടെയും മറ്റ് വാഹനങ്ങളുടേയും മുൻ ഗ്ലാസിലൂടെയാണ് ഈ ക്യാമറ നിരീക്ഷിക്കുന്നത്. സീറ്റ് ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവിങിനിടെ ഫോൺ ചെയ്താലും ക്യാമറ ഓട്ടോമാറ്റിക്കായി അവ കണ്ടെത്തും. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ വരെ ക്യാമറ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തും. ഇനി ഹെൽമറ്റിന് പകരം മറ്റെന്തെങ്കിലും തലയിൽ വച്ച് രക്ഷപ്പെടാമെന്നാണെങ്കിൽ ഇതും ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയിൽ ഉണ്ട്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top