Connect with us

എ ഐ ക്യാമറ യുടെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; ഇ പി രാജീവ്:

Politics

എ ഐ ക്യാമറ യുടെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; ഇ പി രാജീവ്:

എടപ്പാൾ: എ ഐ ക്യാമറ യുടെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്. കാലടി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവിൽ പടിയിലെ എ ഐ ക്യാമറ യുടെ കാലിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം നാട്ടി കാലടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു. ഉപകരാറുകളിലൂടെ നഗ്നമായ അഴിമതിക്ക് സർക്കാരും കെൽട്രോണും നേതൃത്വം നൽകിയത് എന്ന് ഇ പി രാജീവ് പറഞ്ഞു . മണ്ഡലം പ്രസിഡണ്ട് ആബിദ് തറയിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി അഡ്വ.രഞ്ജിത്ത് തൊറയാറ്റിൽ , പ്രകാശൻ കാലടി , ടി എം മനീഷ്, ടി പി ശ്രീജിത്ത് ,കാവിൽ ഗോവിന്ദൻ കുട്ടി, കെ ജി ബാബു ,യൂസഫ് പി പി , ഷാക്കിർ എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top