Connect with us

കിടപ്പു രോഗികൾക്ക് ആശ്വാസം നൽകാൻ വട്ടംകുളം ഗ്രാമപഞ്ചായത്ത്‌:

Local news

കിടപ്പു രോഗികൾക്ക് ആശ്വാസം നൽകാൻ വട്ടംകുളം ഗ്രാമപഞ്ചായത്ത്‌:

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പരിരക്ഷാ ചികിത്സാ രംഗത്ത് പുത്തനുണർവ് നൽകികൊണ്ട് പ്രദേശങ്ങളിലെ അവശരും, അശരണരും, നിസ്സഹായരുമായ കിടപ്പു രോഗികളെ ചികിൽസിക്കുന്നതിന്നു വേണ്ടി അലോപ്പതി ഡോക്ടർ മാസത്തിൽ ഒരു തവണ സന്ദർശിച്ചും, ആഴ്ചയിൽ 4 തവണ ഹോം കെയർ നൽകാൻ സേവന മേഖലയിൽ പരിചയ സമ്പന്നയായ അജിതസിസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സേവനം ലഭ്യമാക്കാനും, മരുന്നുകൾ നല്കാനും തീരുമാനിച്ചു.

ആയുർവേദ ഡോക്ടറും സംഘവും മാസത്തിൽ രണ്ടു പ്രാവശ്യം ഗൃഹ സന്ദർശനം നടത്തി ചികിത്സ നിർണ്ണയിക്കുകയും, അതാത് മാസത്തേക്കുള്ള ആവശ്യ മരുന്നുകൾ വിതരണം നടത്തുകയും ചെയ്യുന്നതാണ്.  മാസത്തിൽ വ്യത്യസ്ത ദിവസങ്ങളിൽ ആയുർവേദ, അലോപ്പതി, ഹോമിയോ, ഡോക്ടർമാരുടെ സന്ദർശനവും പരിചരണവും മരുന്ന് വിതരണവും തുടർന്ന് വരുമ്പോൾ വയസ്സായ രോഗികളെയും കൂട്ടി പുറത്ത് പോയി ഡോക്ടറെ കാണാൻ ക്യൂ നിന്നു ബുദ്ധിമുട്ടുന്നതും ഒഴിവാക്കാൻ കഴിയും.

ആയുർവേദ മരുന്നുകൾ മാത്രം കഴിക്കുന്ന 35രോഗികൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ട്. അവർക്കു ആയുർവേദ ചികിത്സകൾ നൽകുന്നതിന് പ്രാധാന്യം നൽകുന്നതോടൊപ്പം മറ്റുള്ളവർക്കും താമസിയാതെ ചികിത്സകൾ തുടങ്ങാനുള്ള പദ്ധതിയും നടന്നു വരുന്നു.

പഞ്ചായത്തിലെ എല്ലാവർക്കും ആശ്വാസമേകാൻ ഈ സന്ദർശനം കൊണ്ട് കഴിയും, അതിദരിദ്രരായ രോഗികളെയും, പ്രായാധിക്യത്താൽ നടക്കാൻ കഴിയാത്തവർക്കും, ഒരു കൈത്താങ്ങു ആകുക എന്നതാണ് പ്രഥമമായി ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ള കാലത്ത് സമൂഹത്തിനും, കുടുംബത്തിനും വേണ്ടി അധ്വാനിച്ചു വയസ്സുകാലത്ത് ആരോഗ്യം ക്ഷയിക്കുമ്പോൾ അവരെ തള്ളിമാറ്റാതെ അവരുടെ ശരീരികവും മാനസികവുമായ പ്രയാസങ്ങളിൽ ചേർത്തുപിടിക്കുന്നത് കൊണ്ട് നമ്മൾ നമ്മുടെ കടമ നിർവഹിക്കുക മാത്രമല്ല വളർന്നു വരുന്ന തലമുറകൾക്ക് കണ്ടു പഠിക്കാനുള്ള നല്ലൊരു സന്ദേശം നൽകുക കൂടിയാണ് ലക്ഷ്യമാക്കുന്നത്. ആത്യന്തികമായി സമൂഹത്തിൽ അവശതയും, രോഗവും അനുഭവിക്കുന്നവർക്ക് ഒരു സാന്ത്വനമേകാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇനിയും ഇത്തരം ചികിത്സകളെ വിപുലപ്പെടുത്താനും, മെച്ചപ്പെടുത്താനും ഭരണാസമിതിയുടെ ഭാഗത്തുനിന്നും കഴിയാവുന്ന എല്ലാ സഹകരങ്ങളും ഉണ്ടാവുമെന്നും ഉദ്ഘാടന മദ്ധ്യേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.

വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്നു. ശുഭ (ആയുർവേദ ഡോക്ടർ ) സ്വാഗതം പറഞ്ഞു. എം എ.നജീബ്  മുഖ്യാഥിതി ആയിരുന്നു. അജിതസിസ്റ്റർ, ആശ വർക്കർമാർ, എ വി ഉബൈദ് എന്നിവരും സന്നിഹിതരായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top