എറണാകുളം: ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശത്തെ ഹനിക്കലാണ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേറ്റമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു എറണാകുളം ടൗൺഹാളിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ദിദിന സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിന് ഒരുതരത്തിലുള്ള വിഘാതവും ഉണ്ടാക്കരുതെന്നും ഇത് ജനങ്ങൾക്കുള്ള അറിയാനുള്ള അവകാശത്തെ തടയലാണെന്നും അദ്ദേഹം പറഞ്ഞു. നോൺ അക്രഡിറ്റഡ് ആയ പ്രാദേശിക മാധ്യമ ശൃംഖല നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇവർക്ക് അർഹമായ ആനുകൂല്യങ്ങളും പരിരക്ഷയും നൽകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ജി. ശങ്കർ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം നാസർ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് യു.യു.കുഞ്ഞു മുഹമ്മദ്, കാർത്തിക വൈഖ, ബിനു ജെ.കൊല്ലം, സംസ്ഥാന സീനിയർ സെക്രട്ടറി കെ. കെ. അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. മൂസാ കുഞ്ഞ്, യുവ വനിതാ സംരംഭക പ്രീതി പ്രകാശ് പറക്കാട്ട്, ഐടി കൺസൾട്ടന്റ് രഞ്ജിത്ത് രാധാകൃഷ്ണൻ, ആചാര്യ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിശേഷ് ചന്ദ്രശേഖർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ആദ്യ ദിവസം കെകെ ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി അധ്യക്ഷത വഹിച്ചു. സീനിയർ സെക്രട്ടറി കെ.കെ. അബ്ദുല്ല റിപ്പോർട്ടും ട്രഷറർ ബൈജു പെരുവ കണക്കും അവതരിപ്പിച്ചു. നേരത്തെ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ പതാകയുയർത്തി. കണ്ണൻ പന്താവൂർ, ബി, കൃഷ്ണകുമാർ, വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനത്തിൽ ഇൻഷുറൻസ് പ്രഖ്യാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.ധനഞ്ജയൻ, മനോജ് കടമ്പാട്ട്, ടൈറ്റസ് ജേക്കബ്, ബിജു കക്കയം, ബിജു ഇത്തിത്തറ, മോഹനൻ പൂവറ്റൂർ, വേണു മഹാദേവൻ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകർക്കുള്ള ആദരവ് സമ്മേളനത്തിൽ കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. ബൈജു മേനാച്ചേരി, അരുൺ വിനോദ്, നവാസ് അഹമ്മദ്, ഷാനവാസ്, ടി.വി.എം. അലി, സി.ബാബു, ജയേഷ് ചെറുപുഴ, എ.ആർ. രവീന്ദ്രൻ, ആർ. അജയകുമാർ എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തിൽ മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി കെ. ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. നവാസ് അഹമ്മദ്, ജാഫർ തങ്ങൾ, മംഗലം ശങ്കരൻകുട്ടി, സിദ്ദിഖ് പന്നൂർ, ടി.കെ.അനീഷ്, അഭിലാഷ് പിണറായി, സുകേശന്‍ കൊല്ലം, സുബ്രഹ്മണ്യൻ, നൗഷാദ് മാങ്കുഴി, ജെ.എൻ.സുമേഷ് എന്നിവർ പ്രസംഗിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന കയ്യേറ്റങ്ങളിലും അതിക്രമങ്ങളിലും ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും മാധ്യമപ്രവർത്തകരെ രണ്ട് തട്ടിലാക്കാതെ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ഉൾപ്പടെ ക്ഷേമനിധിയും പെൻഷനും പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.