Connect with us

വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 25ആം വാർഷികം ആഘോഷിച്ചു:

Local news

വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 25ആം വാർഷികം ആഘോഷിച്ചു:

 

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും എല്ലാ കുടുംബശ്രീ അംഗങ്ങളെയും, അയൽക്കൂട്ടങ്ങളെയും, ഭിന്നശേഷി അംഗങ്ങളെയും ക്ഷണിച്ചുകൊണ്ട് വിവ പാലസിൽ വെച്ച് വളരെ വിപുലമായ രീതിയിൽ കുടുംബശ്രീയുടെ 25ആം വാർഷികം ആഘോഷിച്ചു.

പരിപാടികൾ കാലത്ത് 10 മണി മുതൽ ആരംഭിച്ചു. വൈകുന്നേരം 4മണി വരെ മോഹിനിയാട്ടം, ലളിതഗാനം തുടങ്ങി വിവിധ കലാ പരിപാടികളുടെ മത്സരങ്ങളും നടന്നു.

കലാ കായിക രംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെയും, കുടുംബശ്രീ അംഗങ്ങളയവരെയും, മുൻകാല അംഗങ്ങളിൽ 80 വയസ്സായവരെയും ഉൾപ്പെടുത്തി ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ അംഗങ്ങളായി തുടക്കമിട്ടു പിന്നീട് സംരംഭാകരായി വളർന്നു പൊതുരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെയും, കോവിഡ് കാലത്ത് സേവന മനോഭാവത്തോടെ മികവാർന്ന സേവനങ്ങൾ അർപ്പിച്ചവരെയും ആദരിച്ചു.

അകതിരഹിത കേരളമെന്ന പദ്ധതിയിൽ ആശ്രയ അക്കൗണ്ടിൽ നിലവിലുണ്ടായിരുന്ന ഫണ്ടുപയോഗിച്ച് ഏറെ വീടുകൾ നല്കാനും, കുറെ വീടുകൾക്ക് റിപ്പയർ ചെയ്യാനുള്ള സഹായം അനുവദിക്കാനും കഴിഞ്ഞു. വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു.

ലൈഫ് 20:20 താക്കോൽ ദാനം വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു. പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ആദരിക്കൽ ചടങ്ങ് മുൻ ബ്ലോക്ക് പഞ്ചായത്ത്‌, വൈസ് പ്രസിഡന്റും മുഖ്യ പ്രഭാഷകനുമായ പത്തിൽ അഷ്‌റഫ്‌ നടത്തി.

പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ച വേദിയിൽ സി ഡി എസ്, പ്രസിഡന്റ്‌ കാർത്തിയാനി സ്വാഗതം ആശംസിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് എം എ, വൈസ് പ്രസിഡന്റ്‌ ദീപമണികണ്ഠൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, പുരുഷോത്തമൻ (മെമ്പർ )ക്ഷേമകാര്യ കമ്മിറ്റി ചെയർ പേഴ്സൺ ഷീജ, മുൻപ്രസിഡന്റ് ഷീജ പാറക്കൽ, പദ്മടീച്ചർ (മെമ്പർ ) റാബിയ (member) മറ്റ് എല്ലാ വാർഡുകളിലെയും മെമ്പറന്മാർ, എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top