Connect with us

അധികൃതരുടെ അനാസ്ഥ മൂലമാണ് താനൂരിൽ ദുരന്തം വിതച്ചത്; കേരള മനുഷ്യാവകാശ സംരക്ഷണ സമിതി:

Malappuram

അധികൃതരുടെ അനാസ്ഥ മൂലമാണ് താനൂരിൽ ദുരന്തം വിതച്ചത്; കേരള മനുഷ്യാവകാശ സംരക്ഷണ സമിതി:

മലപ്പുറം: കൂടുതൽ ആളുകളെ കയറ്റുകയും, സുരക്ഷാ മാർഗ്ഗങ്ങൾ വേണ്ടവിധം സ്വീകരിക്കാതെയും, ലൈഫ് ജാക്കറ്റ് ധരിക്കുന്നതിൽ അശ്രദ്ധ വരുത്തുകയും, ബോട്ട് ഉടമകൾക്ക് കർശന നിയന്ത്രണ ഉപദേശങ്ങൾ നൽകുന്നതിൽ അധികാരികൾ പരാജപ്പെടുകയും, ബോട്ട് ഉടമകൾ നടത്തുന്ന നിയമലംഘനത്തിന് അധികാരികൾ ഒത്താശ ചെയ്തതുമാണ് ഇത്തരത്തിലുള്ള ഒരു വൻ ദുരന്തത്തിന് കാരണമായത്. അധികാരികളുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള ഒരു മാപ്പർഹിക്കാത്ത കുറ്റവുമാണ് ഇത്. അതുകൊണ്ടുതന്നെ ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി ശിക്ഷിക്കുവാനുള്ള സമീപനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ടൂറിസ്റ്റ്നായി ഇത്തരത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

നിരവധി തവണ ഇത്തരത്തിലുള്ള ബോട്ടപകടങ്ങൾ ആവർത്തിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള മുൻകരുതലുകൾ ഇല്ലാത്തതിനെയും കേരള മനുഷ്യാവകാശ സംരക്ഷണ സമിതി യോഗം അപലപിച്ചു.

യോഗത്തിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ജില്ലാ ജനറൽ സെക്രട്ടറി അജിൻ ഷാ മുഹമ്മദ്, വൈസ് പ്രസിഡണ്ട് കുത്തുബുദ്ധീൻ, രക്ഷധികാരി അഡ്വ. കെ. എ. സമദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ, ഉമർ മുക്താർ, സുരേഷ് കുമാർ.എ. വി. അബ്ദുൽ റഷീദ്.കെ. പി. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top