Connect with us

പോത്തനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു:

Malappuram

പോത്തനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു:

എടപ്പാൾ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലടി ഗ്രാമ പഞ്ചായത്തിലെ പോത്തനൂര്‍ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

തവനൂര്‍ നിയോജകമണ്ഡലം എം.എല്‍.എ ഡോ. കെ ടി ജലീല്‍ മുഖ്യാതിഥിയായിരുന്നു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ് ലം കെ. തിരുത്തി, വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി, ആരോഗ്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. കെ അബ്ദുള്‍ ഗഫൂര്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കെ ദിലീഷ്, വാര്‍ഡ് മെമ്പര്‍ എ. ലെനിന്‍, വി. സി സലീന, കെ. ജി ബാബു, ബഷീര്‍ തുറയാറ്റില്‍, ഗിരിജ വേലായുധന്‍, ഹെല്‍ത്ത് സൂപ്പർവൈസര്‍ സി. ആര്‍ ശിവപ്രസാദ്, ടി. ആന്‍ഡ്രൂസ്, വി. എം ഗംഗാധരന്‍, കെ. സി മണിലാൽ, സതീഷ് അയ്യാപ്പില്‍, സി. ബീന, വീണ, ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.

ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, വാക്സിന്‍ വിതരണം, ബോധവത്കരണ ക്ലാസുകള്‍, ജീവിത ശൈലി രോഗ നിയന്ത്രണം, ക്യാന്‍സര്‍ രോഗ നിയന്ത്രണം, ശ്വാസകോശ രോഗങ്ങളുടെ നിര്‍ണയം, മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള പിന്തുണ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള സേവനങ്ങള്‍, വയോജനങ്ങള്‍ക്കുള്ള സേവനം, ടെലി മെഡിസിന്‍ സേവനങ്ങള്‍ എന്നിവ ലഭ്യമാണ്‌.

പോത്തനൂര്‍ ജംഗ്‌ഷനില്‍ നിന്നും ഘോഷയാത്രയായി ആരംഭിച്ച പരിപാടി ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങൾ, സമൂഹ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി ആരോഗ്യമേള സംഘടിപ്പിച്ചു. ബി. പി, ഷുഗര്‍ പരിശോധന, വിവ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകള്‍ക്കുള്ള രക്തപരിശോധന, കാഴ്ച പരിശോധന, ബി. എം. ഐ പരിശോധന എന്നിവയും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top