Connect with us

ക്ലാസ് റൂമിലേക്കുള്ള സൗണ്ട് സിസ്റ്റം ബോക്സും മൈക്കും കൈമാറി:

Local news

ക്ലാസ് റൂമിലേക്കുള്ള സൗണ്ട് സിസ്റ്റം ബോക്സും മൈക്കും കൈമാറി:

ചങ്ങരംകുളം: മുക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവർമെൻറ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്ന 1988 ബാച്ചിലുള്ളവർ സ്കൂളിലേക്ക് സൗണ്ട് സിസ്റ്റവും ബോക്സും കൈമാറി. മൂന്ന് ബിൽഡിങ്ങിലെ 25 ക്ലാസ് റൂമിലേക്കുള്ള സാമഗ്രികളാണ് കൈമാറിയത്. ഇനി മുതൽ ക്ലാസ് റൂമിലേക്കുള്ള വിവരങ്ങൾ ഓഫീസ് റൂമിലിരുന്നു കൈമാറാമെന്നതാണ് ഇതിലൂടെ സാധിക്കാൻ പോകുന്നത്.

ശലഭ, വിദ്യ, ദേവദാസ് എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ദിലീപ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് അബ്ദുൾ ജലാൽ ഉദ്ഘാടനം ചെയ്തു… സ്കൂൾ ഹെഡ്മാസ്റ്റർ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പ്രഷീദ് സ്വാഗതവും കണ്ണൻ പന്താവൂർ നന്ദിയും പറഞ്ഞു.ജയദേവൻ മാസ്റ്റർ, പ്രദീപ് മാസ്റ്റർ, അനിൽ ലക്കി, പരമേശ്വരൻ പെരുമുക്ക്, ബുഷറ, ശലഭ മൂക്കുതല, സുരേഷ് ബാബു, ലത ചാലിശ്ശേരി, ശിവദാസൻ നന്നംമുക്ക്, റംല ബദർ, ദേവദാസ്, പ്രീത,വിദ്യ ഓങ്ങല്ലൂർ, റംല, റുഖിയ, ഷാജിത, ബിനീഷ്, നിർമല, ബാബു പിങ്കി,പ്രകാശൻ മടത്തിപ്പാടം, ഗംഗാധരൻ കടവല്ലൂർ, നസീമ, സുനിൽ മൂക്കുതല, ധർമ്മരത്നം പെരുമ്പാൾ, സുന്ദരൻ പെരുമുക്ക്, ഹുസ്ലയിൻ പെരുമുക്ക്, ദാസൻ ചെറവല്ലൂർ, റുഖിയ കടങ്ങോട്, ബുഷറ ഗോഖലെ, മണികണ്ഠൻ. തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് ബാച്ചിലുള്ളവരുടെ കലാപരിപാടികളും നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top