Connect with us

നെല്ലിശ്ശേരി ഐ.എച്.ആർ.ഡി. റോഡ് നാടിന് സമർപ്പിച്ചു:

Local news

നെല്ലിശ്ശേരി ഐ.എച്.ആർ.ഡി. റോഡ് നാടിന് സമർപ്പിച്ചു:

എടപ്പാൾ: ലോകത്തിന്റെ ഭൂപടത്തിൽ ഐഎച്ച്ആർഡി ക്ക് ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അതിനു പങ്ക് വഹിച്ച മുണ്ടെങ്കാട്ടിൽ മൊയ്‌ദുണി ഹാജിയുടെ മക്കൾ മുക്കടെകാട്ട് ബാപ്പുട്ടിഹാജി, കുണ്ടുരുമ്മൽ ബാപ്പുഹാജി, മസാലിഹുൽ ഇസ്ലാം സഭ പ്രവാസി സംഘം കുണ്ടുരുമ്മൽ മഹല്ല് കമ്മിറ്റി മുൻഗാമികൾക്കും കൂടി സമർപ്പിച്ചു കൊണ്ട് ഒരു കടപ്പാടിന്റെ ഓർമ്മയിൽ നിർമ്മിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിലും, എം കെ അയമുണ്ണി സാഹിബും ചേർന്നു നാടിനു സമർപ്പിച്ചു. ചടങ്ങ് നാട്ടുകാർ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. പ്രധാനമായും അടുത്ത മാസം മുതൽ ഓടിതുടങ്ങുന്ന ഗ്രാമവണ്ടിയുടെ സഞ്ചാര പഥങ്ങളിൽ റോഡ് വീതിക്കൂട്ടി സൗകര്യപ്പെടുത്തുന്നതിലപ്പുറം, നെല്ലിശ്ശേരി വട്ടംകുളം റോഡ് വീതിക്കൂട്ടി നാടിനു സമർപ്പിച്ച എം കെ, ഇബ്രാഹിം, മുഹമ്മതുണ്ണി സാഹിബ്‌, ബാലൻ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃകയിലാണ് IHRD റോഡ് പൂർത്തീകരിച്ചത്. സർക്കാരിന്റെ 12.5 ലക്ഷത്തിന്റെ പദ്ധതി എന്നതിലുപരി സുമനസ്സുകളുടെ സഹകരണവും ഉണ്ടായത് കൊണ്ടാണ് നല്ല നിലയിൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതേ മാതൃകയിൽ ചിറ്റഴിക്കുന്നു റോഡും നവീകരണത്തിന്റെ പാതയിലാണ്.

ഒളിഞ്ഞും, മറഞ്ഞും, വിമർശിച്ചും, ഊമക്കത്തുകൾ വിതരണം ചെയ്തും, ബാന്നർ പ്രദർശിപ്പിച്ചും, ഇരുട്ടിന്റെ മറവിൽ നിന്നവരാണ്, നമ്മളെ അത്യധികം നിതാന്ദ ജാഗ്രതയിലേക്ക് ശ്രദ്ധ ക്ഷണിച്ചതെന്നും ഈ പ്രവർത്തികൾ പൂർവാധികം വേഗതയിൽ പൂർത്തിയാക്കാൻ നമുക്ക് പ്രചോദനമായതെന്നും, അതുകൊണ്ട് തന്നെ അവരോടു കടപ്പാടും നന്ദിയും അറിയിക്കുന്നു എന്നും റോഡ് സമർപ്പണ വേളയിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.
ഹസ്സൈനാർ നെല്ലിശ്ശേരി സ്വാഗതം പറഞ്ഞു. എം എ നജീബ് അധ്യക്ഷനായിരുന്നു. ഫസീല സജീബ് (മെമ്പർ) എം കെ എം, അലി (മുൻ മെമ്പർ), എം കെ മൊയ്‌ദുണി, മൊയ്‌ദു ബിൻ കുഞ്ഞുട്ടി, റഷീദ് മുക്കാടെക്കാട്ട്, ഇബ്രാഹിം (അജാൻ ഗ്രൂപ്പ് ), റഷിമോൻ, എം കെ, മുഹമ്മദ് കുട്ടി, യു വി, സിദ്ധീക്, ഉബൈദ്, കുട്ടൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top