Connect with us

പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയരങ്ങൾ കീഴടക്കുന്നവർ പഠനരംഗത്തും മുന്നേറുന്ന കാഴ്ച ജില്ലയുടെ യശസ്സ് ഉയർത്തി; ഇ ടി മുഹമ്മദ് ബഷീർ എം.പി:

Educational

പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയരങ്ങൾ കീഴടക്കുന്നവർ പഠനരംഗത്തും മുന്നേറുന്ന കാഴ്ച ജില്ലയുടെ യശസ്സ് ഉയർത്തി; ഇ ടി മുഹമ്മദ് ബഷീർ എം.പി:

എടപ്പാൾ: സംസ്ഥാന കായിക മേളയിൽ കേരളത്തിൽ ഒന്നാമതെത്തിയ സ്ഥാപനം പഠന മികവിലും ഒന്നാമതാവാൻ കുതിക്കുന്നത് ജില്ലക്ക് അഭിമാനമാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി. കടകശ്ശേരി ഐഡിയൽ ക്യാമ്പസിലെ എസ് എസ് എൽ സി, പ്ലസ് റ്റു, സി ബി എസ് ഇ പത്താം ക്ലാസ്, സമസ്ത പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് (ടോപ്പേഴ്സ് മീറ്റ് ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പൊന്നാനി എംഎൽഎ പി നന്ദകുമാർ മുഖ്യ അതിഥിയായി. എ പ്ലസുകൾ നേടുന്നതിനോടൊപ്പം മനുഷ്യരെ ഒന്നായി കാണാനുള്ള വിശാലമനസ്കത രക്ഷിതാക്കൾ കുട്ടികൾ പകർന്നു നൽകണമെന്ന് എം എൽ എ ഉദ്ബോധിപ്പിച്ചു.  ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ പി സുരേന്ദ്രൻ,തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ,വൈസ് പ്രസിഡണ്ട് ശിവദാസൻ (ബാബു) ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ,മാനേജർ മജീദ് ഐഡിയൽ തുടങ്ങിയവർ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

 

ഡോ :മുഹമ്മദലി,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സെന്തിൽ കുമരൻ, സിബിഎസ്ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ് ,സീനിയർ പ്രിൻസിപ്പൽ എഫ് ഫിറോസ്, ചിത്ര ഹരിദാസ്,ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ,സിന്ധു ദിനേശ്, പ്രോഗ്രാം കൺവീനർ പി ടി എം ആനക്കര ,വി മൊയ്തു, ഉമ്മർ പുനത്തിൽ, അഭിലാഷ് ശങ്കർ,എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top