Connect with us

ആദിവാസി – ഗോത്ര പാരമ്പര്യ ചിത്ര ശില്പ പ്രദർശനം ആരംഭിച്ചു:

Entertainment

ആദിവാസി – ഗോത്ര പാരമ്പര്യ ചിത്ര ശില്പ പ്രദർശനം ആരംഭിച്ചു:

പൊന്നാനി :ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ആദിവാസി-ഗോത്ര പാരമ്പര്യ ചിത്ര ശില്പങ്ങളുടെ പ്രദർശനം ചാർക്കോൾ ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു.മധ്യപ്രദേശിലെ ഗോങ് ചിത്രങ്ങൾ , ബിഹാറിലെ മധുബനി ചിത്രങ്ങൾ , മിനിയേചർ ചിത്രങ്ങൾ , ലോഹ ശില്പങ്ങൾ, ദാരു ശില്പങ്ങൾ എന്നിവയും പ്രദർശനത്തിന് ഉണ്ട്.

ഇവ ചുമർച്ചിത്ര കലാകാരൻ കെ.യു കൃഷ്ണകുമാറിന്റെ ശേഖരത്തിൽ ഉള്ളതാണ്. പ്രദർശനം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ആർട്ടിസ്റ്റ് നളിൻ ബാബുവിൻ്റെ അദ്ധ്യ ഷതയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ചുമർ ചിത്ര-കലാ കേന്ദ്രം പ്രിൻസിപ്പൽ കെ. യു . കൃഷ്ണകുമാർ, ആർട്ടിസ്റ്റ് മോഹൻ ആലംകോട്, വൈസ് മെൻ മുഹമ്മദ് പൊന്നാനി , ആർട്ടിസ്റ്റ് റിജിൻ.പി. തോമസ്, ചാ ർകോൾ സിക്രട്ടറി ടി.വി.സിറാജ്, ഉണ്ണികൃഷ്ണൻ പൊന്നാ നി എന്നിവർ പ്രസംഗിച്ചു. കൊറിയൻ കാലിഗ്രാഫി പെയിൻ്റിംഗ്, ആസ്ത്രേലിയൻ അബോർജിനൈറ്റ് പെയിൻ്റിങ്, ഇറാനിയൻ മിനിയെച്ചർ ചിത്രങ്ങൾ എന്നിവ പ്രദർശനതിന് മാറ്റ് കൂട്ടുന്നു. പ്രദർശനം ജൂൺ 3 ന് സമാപിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top