Connect with us

ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം വാർഷികത്തിൽ നാടിനാകെ മാതൃകയാവുകയാണ് സംസ്കൃതി സ്കൂളിലെ വിദ്യാർത്ഥികൾ:

Educational

ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം വാർഷികത്തിൽ നാടിനാകെ മാതൃകയാവുകയാണ് സംസ്കൃതി സ്കൂളിലെ വിദ്യാർത്ഥികൾ:

എടപ്പാൾ: നമുക്ക് ജീവിക്കാൻ ഒരേ ഒരു ഭൂമി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കാനാകായി ആചരിച്ചുവരുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ അൻപതാം വാർഷികത്തിൽ നാടിനാകെ മാതൃകയാവുകയാണ് സംസ്കൃതി സ്കൂളിലെ വിദ്യാർത്ഥികൾ

 

തങ്ങൾ ഒരു വർഷമായി സ്കൂളിൽ നട്ടുവളർത്തി പരിപാലിച്ചു വരുന്ന ഇരുപതിനായിരം വൃക്ഷത്തൈകൾ പരിസരപ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക് സൗജന്യമായി നൽകിക്കൊണ്ടാണ് ഇവരിത് സാധ്യമാക്കിയത്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം കൊണ്ട് ഉണ്ടാകുന്ന അമിതമായ കാർബൺ വിസർജ്‌ജനം അതിഉഷ്ണമായും, അതിശൈത്യമായും, അതിവർഷമായും ഭൂമിയിലാകമാനം ദുരിതം വിതയ്ക്കുമ്പോൾ ഇതിനൊരു പരിഹാരം സാമൂഹിക വനവത്കരണ മാണെന്ന് ഈ കുട്ടികൾ തിരിച്ചറിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് വൃക്ഷത്തൈകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ശ്രീ. പി. നന്ദകുമാർ എം എൽ എ പറഞ്ഞു.

 

മരം തരും തണൽ മരിക്കുവോളവും, മരം തരും ഫലം മരിക്കുവോളവും, മരം തരും മരം മരിക്കിലും എന്നെഴുതിയ തന്റെ ഗുരുനാഥൻ ശ്രീ.എൻ. എൻ. തലാപ്പിൽ സ്ഥാപിച്ച വിദ്യാലയമാണ് സംസ്കൃതിയെന്ന് ചടങ്ങിൽ ആശംസയർപ്പിച്ചു കൊണ്ട് പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തഗം ശ്രീ. ടി. രാമദാസ് മാസ്റ്റർ, ശ്രീ. എ. പി. ശ്രീധരൻ മാസ്റ്റർ, ശ്രീ. അടാട്ട് വാസുദേവൻ മാസ്റ്റർ, കൃഷി ഓഫീസർ ശ്രീ. മനോജ്, സ്കൂൾ മാനേജർ ശ്രീ. പ്രമോദ് , ട്രസ്റ്റ് അംഗം ശ്രീ. കെ. വി. യൂസഫ് എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീമതി. സുധ ശിവപ്രസാദ് സ്വാഗതവും ശ്രീമതി. ശീതൾ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top