Connect with us

മരത്തൈകൾ കയ്യിലേന്തിയുള്ള കൂട്ടയോട്ടം മരത്തോൺ സംഘടിപ്പിച്ചു:

Local news

മരത്തൈകൾ കയ്യിലേന്തിയുള്ള കൂട്ടയോട്ടം മരത്തോൺ സംഘടിപ്പിച്ചു:

തവനൂർ : ‘മരമാെരു സമരമാണ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീം കടകശ്ശേരി ഐഡിയൽ കോളേജ് വളണ്ടിയർമാർ തവനൂർ ടൗണിൽ മരത്തൈകൾ കയ്യിലേന്തിയുള്ള കൂട്ടയോട്ടം – മരത്തോൺ സംഘടിപ്പിച്ചു. ജൂൺ 15 വരെയുള്ള കാമ്പയിനിന്റെ ഭാഗമായി വീടുകളിൽ മഴക്കുഴി നിർമാണം, പ്ലാസ്റ്റിക്ക് മുക്ത വീട് പ്രഖ്യാപനം, ശുചീകരണ യജ്ഞം, കിണർ റീചാർജിങ്ങ്, ഉദ്യാനയാനം, സെലിബ്രിറ്റി ടോക്ക്, പച്ചക്കറിത്തോട്ടം തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കും.

കേരള അഗ്രികൾച്ചറൽ ഇൻസ്ട്രക്ഷണൽ ഫാം ഹാളിൽ നടന്ന പരിസ്ഥിതി സെമിനാറിൽ പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഫാം തലവനുമായ ഡോ. അബ്ദുൽ ജബ്ബാർ വിഷയമവതരിപ്പിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യാക്കൂബ് പെെലിപ്പുറം, അസിസ്റ്റന്റ് പ്രൊഫസർ സ്വപ്ന, വളണ്ടിയർ സെക്രട്ടറിമാരായ കെ ഷാമിൽ, എം വഫ, പി അശ്വതി സംസാരിച്ചു. ഫാമിലി ഫാം, മാംഗോ മെഡോ വിസിറ്റിന് ഇൻസ്ട്രക്ഷണൽ ഫാം ടെക്നിക്കൽ ഓഫീസർമാരായ ശംനിയ, അർജുൻ, അർപണ നേതൃത്വം നൽകി. ഫാം കോമ്പൗണ്ടിൽ വളണ്ടിയർ ലീഡർമാരുടെ നേതൃത്വത്തിൽ മരത്തെെകൾ നട്ടു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top