Connect with us

കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ജൂൺ 25ന് ചങ്ങരംകുളത്ത്:

Local news

കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ജൂൺ 25ന് ചങ്ങരംകുളത്ത്:

ചങ്ങരംകുളം: രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ എട്ട് വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സഖാക്കൾ വാട്ട്സപ്പ്’ കുട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമർപ്പണവും ജുൺ 25ന് ചങ്ങരംകുളത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ആലംങ്കോട് – നന്നംമുക്ക് പഞ്ചായത്തിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച എം പി കുട്ടൻ നായരെ അനുസ്മരിക്കുന്നതിനായി അദ്ധേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണിത്.

ഈ കൊല്ലത്തെ പുരസ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുതിർന്ന സി പി ഐ എം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിക്കാണ്. 25 ന് ചങ്ങരംകുളത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പൊന്നാനി എം എൽ എ പി നന്ദകുമാർ പുരസ്കാരം വിതരണം ചെയ്യും. ആലംകോട് ലീലാകൃഷ്ണൻ അടക്കമുള്ള സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും മറ്റു രാഷ്ട്രിയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ ടി സത്യൻ, അൻവർ പെരുമ്പാൾ, ഇബ്രാഹിം വിവി, ഷെഫീക്ക് കാഞ്ഞിയൂർ  തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top