Connect with us

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്; എബിവിപി:

Politics

നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്; എബിവിപി:

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും, SFIക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും, എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് എബിവിപി 23 ജൂൺ 2023 വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.അരവിന്ദ്.

വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് നടന്നുകൊണ്ടിരിക്കുന്നത്, അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും, കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് തല്ലി ചതച്ചതിലും കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതിലും പ്രതിഷേധിച്ചും നാളെ (23-06-2023) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എസ്.അരവിന്ദ് പ്രസ്താവനയിൽ പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top