Connect with us

‘ഓണത്തിന് ഒരു വട്ടി പൂവ് ” എന്ന പദ്ധതിക്ക് തുടക്കമായ്:

Agriculture

‘ഓണത്തിന് ഒരു വട്ടി പൂവ് ” എന്ന പദ്ധതിക്ക് തുടക്കമായ്:

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2023-24 വർഷത്തെ ജനകീയാസൂത്രണപദ്ധതി ഹോർട്ടിക്കൾച്ചർ മിഷൻ, കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംയുക്തമായ് നടപ്പിലാക്കുന്ന ‘ഓണത്തിന് ഒരു വട്ടി പൂവ് ” എന്ന പദ്ധതിക്ക് തുടക്കമായ്.

 

ചെണ്ട് മല്ലി പൂ തൈകളുടെ സബ്‌സിഡി നിരക്കിൽ വിതരണവും നടീൽ ഉത്ഘാടനവും എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബൈദ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ശ്രീ കെ പ്രഭാകരൻ അധ്യക്ഷനായി, കൃഷി ഓഫിസർ എം.പി സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.

അത്തം മുതൽ പൂക്കളം ഒരുക്കുന്ന മലയാളികൾ പൂവിനായി അന്യ സംസ്ഥാനനങ്ങളെയാണ് ആശ്രയിക്കുന്നത് അതിനു ഒരു പരിധി വരെ തടയിടുകയും, സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നതിന് അവസരം ഒരുക്കുകയും പൂവട്ടിയുമായി പൂ പറിച്ച കാലത്തിന്റെ ഓർമ്മ പുതുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പഞ്ചായത്ത്‌ സ്റ്റാന്റിങ് ചെയർമാൻമാരായ ക്ഷമ റെഫീഖ്, ഷീന മൈലാഞ്ചി പറമ്പിൽ, വാർഡ് മെമ്പർമാരായ കുമാരൻ, ഷിജില, അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റന്റ്, ദിലീപ്, നീതു, കർഷകരായ ഇബ്രാഹിം, ഹംസ, അജിത, മല്ലിക തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top