Connect with us

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തുന്ന റെയ്ഡ് അപലപനീയം; കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ:

Kerala

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തുന്ന റെയ്ഡ് അപലപനീയം; കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ:

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പോലീസ് നടത്തുന്ന റെയ്ഡ് അപലപനീയം..കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ.

പോലീസ് അന്വഷിക്കുന്ന ഒരു പ്രതിയെ കിട്ടിയില്ല എന്ന കാരണത്താൽ അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരെ അവരുടെ വീടുകളിലും, ബന്ധുവീടുകളിലും റെയ്ഡ് നടത്തുന്ന പോലീസ് നടപടിയെ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ ശക്തമായി അപലപിക്കുന്നു.

മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയയ്ക്ക് എതിരെ ഉള്ള കേസിൻറെ പേരിൽ അവിടെ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ വീടുകളിലൂം, ബന്ധു വീടുകളിലും പോലീസ് റെയ്ഡ് നടത്തി അവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുക്കുന്ന നടപടിയെ ശക്തമായി അപലപിക്കുന്നു.

മറുനാടൻ മലയാളി ഉടമയ്‌ക്കെതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തി കുറ്റക്കാരൻ ആണെങ്കിൽ ശിക്ഷാർഹമാണ്. എന്നാൽ അതിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വീട്ടിൽ കയറിയുള്ള പരിശോധനയെ കേരള പത്രപ്രവർത്തക അസ്സോസിയേഷൻ ശക്തമായ പ്രധിഷേധം രേഖപെടുത്തുന്നതായി അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റ് സലിം മൂഴിക്കൽ, ബേബി കെ. ഫിലിപ്പോസ്‌, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.അബ്ദുള്ള, കണ്ണൻ പന്താവൂർ, ട്രഷററർ ബൈജു പെരുവ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top