Connect with us

സമര സന്ദേശജാഥ എടപ്പാളിൽ സമാപിച്ചു:

Malappuram

സമര സന്ദേശജാഥ എടപ്പാളിൽ സമാപിച്ചു:

എടപ്പാള്‍: നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്‌സ്(എന്‍സിസിഒഇഇഇ) സംയുക്ത സമരസമിതിയുടെ ജില്ലാ സമര സന്ദേശജാഥ വിവിധയിടങ്ങളിലെ സ്വീകരണത്തിനുശേഷം എടപ്പാള്‍ ചുങ്കത്ത് സമാപിച്ചു. ജാഥാക്യാപ്റ്റന്‍ എം വിശ്വനാഥന്‍, ജാഥാമാനേജര്‍ പി പി ജയന്‍ദാസ്, ജാഥാംഗങ്ങളായ വി രമേശ്, കെ ഗീത, പി സജിത്, മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ജാഥ തിങ്കളാഴ്ച നിലമ്പൂരില്‍ നിന്നാണ് ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് ടോട്ടക്‌സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ ഘട്ടംഘട്ടമായി നടപ്പാക്കുക, ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ബോര്‍ഡ് മാനേജ്‌മെന്റ് പിന്തിരിയുക, കെഎസ്ഇബിക്കും ജീവനക്കാര്‍ക്കും എതിരായ വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്.

സമാപന സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. സി രാഘവന്‍ അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന്‍, സിപിഐ തവനൂര്‍ മണ്ഡലം സെക്രട്ടറി പ്രഭാകരന്‍ നടുവട്ടം എന്നിവര്‍ സംസാരിച്ചു. ജാഥാ മാനേജര്‍ പി പി ജയന്‍ദാസ് വിഷയാവതരണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ എ സുനില്‍ സ്വാഗതം പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Malappuram

To Top