Connect with us

വ്യവസായ വാണിജ്യ വകുപ്പിൻ്റെ സഹകരണത്തോടെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ അവബോധന പരിപാടി സംഘടിപ്പിച്ചു:

Local news

വ്യവസായ വാണിജ്യ വകുപ്പിൻ്റെ സഹകരണത്തോടെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ അവബോധന പരിപാടി സംഘടിപ്പിച്ചു:

എടപ്പാൾ: സംസ്ഥാന സർക്കാരിൻ്റെ 2023-24 സംരംഭവ വർഷം 2.0 പരിപാടിയുടെ ഭാഗമായാണ് വ്യവസായ വാണിജ്യ വകുപ്പിൻ്റെ സഹകരണത്തോടെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ നിങ്ങൾക്കും സംരംഭകനാകാം എന്ന പേരിൽ സംരംഭകത്വ അവബോധന പരിപാടി സംഘടിപ്പിച്ചത്. എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം എന്ന സന്ദേശം ഉയർത്തി എടപ്പാൾ ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സുബൈദ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ നിധിൻ ക്ലാസ് എടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി.ഷീന, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.ദിനേശൻ, പഞ്ചായത്ത് അംഗങ്ങളായ എ.കുമാരൻ, ഷിജില തുടങ്ങിയവർ പങ്കെടുത്തു.

വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമാ റഫീഖ് സ്വാഗതവും എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഇൻ്റേൺ വിഷ്ണുപ്രീയ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top