Connect with us

പുരോഗമന കലാ സാഹിത്യ സംഘം വട്ടംകുളം പഞ്ചായത്ത് സമ്മേളനം നടന്നു:

Local news

പുരോഗമന കലാ സാഹിത്യ സംഘം വട്ടംകുളം പഞ്ചായത്ത് സമ്മേളനം നടന്നു:

വട്ടംകുളം: പുരോഗമന കലാ സാഹിത്യ സംഘം വട്ടംകുളം പഞ്ചായത്ത് സമ്മേളനം കുറ്റിപ്പാല മുല്ലപ്പൂ ബാവ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്നു. സമ്മേളത്തിനോടനുബന്ധിച്ച് ഊർച്ച, ഇരുമ്പുപണി, മരപണി, കൽപ്പണി, പായ നെയ്ത്ത്, കുട്ട നെയ്ത്ത്, ചവിട്ട് കളി ഉടുക്ക് കൊട്ട് , നാടുപണി, നാടകം, എന്നീ
പാരമ്പര്യ പണികളിലും കലാ രംഗത്തും ജീവിതം സമർപ്പിച്ച പ്രായമായ പ്രമുഖ വ്യക്തികളെയും ആദരിച്ചു.

സമ്മേളനം നാടക പ്രവർത്തകൻ ജാഫർ കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. പി കുമാരൻ അധ്യഷത വഹിച്ച പരിപാടിയിൽ
പുകസ ജില്ലാ ജോയന്റ സെക്രട്ടറി ഡോ ഹരി മാനന്ദകുമാർ , ടി എം ഋഷികേശൻ ,
പി പി വാസുദേവൻ, എം മുസ്തഫ, അനിത, ഷെരീഫ.സുധാകരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഗിരീഷ് എടപ്പാൾ നന്ദി പറഞ്ഞു.

മണികണ്ഠൻ അയിലക്കാടിന്റെ ഏകപാത്ര നാടകം, ഞാറ്റ് പാട്ട്, നാടൻ പാട്ട്, ചവിട്ട് കളിപ്പാട്ട് എന്നീ കലാപരിപാടികൾ നടന്നു.
ഭാരവാഹികളായി
ഗിരീഷ് എടപ്പാൾ (പ്രസിഡന്റ് ), മുല്ലപ്പൂ ഫാറൂഖ് (സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top