Connect with us

കർഷക സഭ ചേർന്നു:

Agriculture

കർഷക സഭ ചേർന്നു:

ചങ്ങരംകുളം:  ഐനിച്ചോട് നെസീകോ ഓഡിറ്റോറിയത്തിൽ നടന്ന കർഷക സഭ   പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു.  നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു.

വിവിധ കാർഷിക പദ്ധതികളെ കുറിച്ച് പെരുമ്പടപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം.വി. വിനയനും, കൃഷി ഓഫീസർ വൃന്ദയും വിശദീകരിച്ചു. തുടർന്ന് കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. കൃഷിക്കാരുടെ സംശയങ്ങൾക്കും പരാതികൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, കൃഷി അസിസ്റ്റൻറ് ഡയറക്ടറും മറുപടി നൽകി.

പെരുമ്പടപ്പ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പ്രിൻഷ സുനിൽ, നന്നംമുക്ക് വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചാലിപറമ്പിൽ മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, കേരഗ്രാമം കൺവീനർമാർ, കൃഷിക്കൂട്ട പ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, നിരവധി കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Agriculture

To Top