Connect with us

ഓണത്തിന് മുൻപ് ക്ഷേമ പെൻഷൻ കുടിശ്ശിക സഹിതം കൊടുത്തു തീർക്കണം BMS:

Local news

ഓണത്തിന് മുൻപ് ക്ഷേമ പെൻഷൻ കുടിശ്ശിക സഹിതം കൊടുത്തു തീർക്കണം BMS:

എടപ്പാൾ: 2023 ഓഗസ്റ്റ് 06 ഞായറാഴ്ച വ്യാപാരഭവൻ എടപ്പാളിൽ മേഖല പ്രസിഡന്റ്‌ ശ്രീ സുബ്രഹ്മണ്യൻ കെ പതാക ഉയർത്തിക്കൊണ്ട്മേബി.എം.എസ് പൊന്നാനി മേഖല സമ്മേളനത്തിന് തുടക്കം കുറിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ സിബി വർഗീസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

കേരളസർക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ കൊണ്ടും ധൂർത്തുകൊണ്ടും കടക്കെണിയിൽ നിന്നും വീണ്ടും വീണ്ടും കടക്കെണിയിലേക്ക് പോകുന്ന കേരളം മറ്റൊരു ശ്രീലങ്കയാകുമോ എന്നൊരു ഭയമാണ് ഇന്ന് ഉള്ളതെന്ന് ഉത്ഘാടകൻ ആശങ്കപ്പെട്ടു.

പാവപ്പെട്ട നിർമാണ തൊഴിലാളിയുടെ, കർഷകത്തൊഴിലാളിയുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് ഈ  ഓണ നാളിലും പട്ടിണിക്കിടുന്ന സമീപനം ആണ് കേരള സർക്കാർ സ്വീകരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ KSRTC യിലെ ജീവനക്കാരെ വിഷുവിനു കണ്ണീർക്കണി കാണിച്ചപോലെ ഓണത്തിനും പട്ടിണി ആണ് സമ്മാനിക്കുന്നത്. തൊഴിലാളി വിരുദ്ധ സമീപനം കൈക്കൊള്ളുമ്പോളും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം വളരെ വേദനാജനകമാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും നിഷ്ട്ടൂരമായി ബലാത്സംഗം ചെയ്ത് അരുംകൊല ചെയ്യുന്നത് നിത്യസംഭവം ആണ്. മദ്യവും മയക്കുമരുന്നും ലോട്ടറി ചൂതാട്ടവും മാത്രമാണ് കേരളത്തിന്റെ ആകെയുള്ള വരുമാന മാർഗ്ഗം. ഇത്തരത്തിൽ സാമൂഹികമായി യാതൊരുവിധ ഉന്നതിയിലും എത്താതെ വെറും കടക്കെണിയിലേക്ക് തള്ളിവിടുന്ന സാമ്പത്തിക നയം മാറ്റികൊണ്ട് തൊഴിലാളി സൗഹൃദ സാമ്പത്തിക ഭദ്രതയുള്ള ഒരു സംസ്ഥാനം കെട്ടിപ്പെടുക്കുവാൻ ഭരണ കർത്താക്കൾ ശ്രമിക്കണമെന്നും ഉത്ഘാടകൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ ശ്രീ ദാമോദരൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജില പ്രദീപ് എന്നിവർ ആശംസ അറിയിച്ചു. മേഖല പ്രസിഡന്റ്‌ ശ്രീ സുബ്രഹ്മണ്യൻ സി കെ, മേഖല സെക്രട്ടറി ദിനേശ് പി വി, ജില്ലാ വൈസ്പ്രസിഡന്റ് രാജേഷ് എൻ വി, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി ഷീബ, ശ്രീമതി അമ്മിണി, ശ്രീമതി ഷബ്‌ന, ജില്ലാ സമിതി അംഗം ശ്രീ നിഷാദ് സി എസ്, ശ്രീ സുമേഷ്,  സുരേഷ്, രാജൻ കാലടി, ചന്ദ്രൻ, ഹരി ദാസൻ കെ വി, ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ സതീഷ് എൽ സമാരോപ് പ്രഭാഷണം നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top