Connect with us

പൈതൃകത്തിൻ്റെയും ആരോഗ്യത്തിൻ്റെയും വീണ്ടെടുപ്പിന് കര്‍ക്കടകക്കഞ്ഞി വിളമ്പി വിദ്യാർത്ഥിനികൾ:

Local news

പൈതൃകത്തിൻ്റെയും ആരോഗ്യത്തിൻ്റെയും വീണ്ടെടുപ്പിന് കര്‍ക്കടകക്കഞ്ഞി വിളമ്പി വിദ്യാർത്ഥിനികൾ:

എടപ്പാൾ: കണ്ടനകം ദാറുൽഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർത്ഥിനികളാണ് കർക്കടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന് പഴമക്കാർ ഉപയോഗിച്ചിരുന്ന മരുന്ന് കഞ്ഞി വിതരണം ചെയ്തത്.

 

പ്ലാവിലയും ചിരട്ടത്തവിയും ഉപയോഗിച്ച് അധ്യാപകരും വിദ്യാർത്ഥിനികളും കഞ്ഞികുടിച്ചപ്പോൾ പഴയകാല ഓർമ്മകളുണർന്നു. മുതിർന്നവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് വിദ്യാർത്ഥിനികൾ കഞ്ഞിയുണ്ടാക്കിയത്.

പ്രിൻസിപൾ എൻ. അബ്ദുൽ ഖയ്യൂം രുചികരമായ കഞ്ഞികുടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി രോഗശാന്തി ഭക്ഷണമായി ഔഷധക്കഞ്ഞി കഴിക്കുന്നത് പുന:രജ്ജീവന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രോഗ്രാം ഓഫീസർ കെ. അസിതകുമാരി, ഷമീന സി.എം, ജിഷ ജോസ്, നിഷ ടി.ജി, റഷീദ കെ, എൻ.എസ്.എസ് ലീഡർമാരായ ഹിന്ദ് ലത്തീഫ്, റുഷ്ദ സയാന, ഫിന മിൻഷ, ഫാത്തിമ ഫസ്ല, ഫാത്തിമ മിസ്ന കെ.വി, ഫാത്തിമ റില, ഹിബ നസ്റിൻ കെ.വി, ലിസ്ന ഷറിൻ യു, ഹബീബ സുൽത്താന, റിഫ ഷിറിൻ, ഹന്ന സി, ലിയ കെ.കെ എന്നിവർ നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top