Connect with us

പൊന്നാനി ഹാർബറിലെ ടോൾ കൊള്ള അവസാനിപ്പിക്കണം; കോൺഗ്രസ്:

പൊന്നാനി ഹാർബറിൽ ടോൾ കൊള്ള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാർബർ എൻജിനീയർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഉപരോധിച്ചു.

Uncategorized

പൊന്നാനി ഹാർബറിലെ ടോൾ കൊള്ള അവസാനിപ്പിക്കണം; കോൺഗ്രസ്:

പൊന്നാനി: പൊന്നാനി ഹാർബറിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, പ്രദേശവാസികൾ, വിനോദസഞ്ചാരികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് ചുമത്തുന്ന ടോൾ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിഹാർബർ എൻജിനീയറെ ഉപരോധിച്ചു.

ടോൾ ജീവനക്കാർ ജനങ്ങൾക്ക് നേരെ നടത്തുന്ന അപമര്യാദ പ്രയോഗങ്ങൾ നടത്തി ടോൾ പിരിക്കുന്നത് അവസാനിപ്പിക്കുകയും, സർവ്വകക്ഷി യോഗം വിളിച്ച് പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.

ഡി സി സി ജനറൽ സെക്രട്ടറി ടി കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, കെ ജയപ്രകാശ്, ടി വി ബാവ, എച്ച് കബീർ, അഡ്വ സുനിത, എം എ നസീം, ഫജറു പട്ടാണി, ബാലൻ കടവനാട്, ടി രാജകുമാർ, കേശവൻ, വസുന്തരൻ, സതീശൻ, എം എ ഷറഫുദ്ദീൻ, കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Uncategorized

To Top