Connect with us

കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സഹകാർ ഭാരതി പൊന്നാനി താലൂക് സമ്മേളനം:

Politics

കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സഹകാർ ഭാരതി പൊന്നാനി താലൂക് സമ്മേളനം:

പൊന്നാനി: കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സഹകാർ ഭാരതി പൊന്നാനി താലൂക് സമ്മേളനം ആവശ്യപ്പെട്ടു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ മാറ്റി നിർത്താൻ ഭരണ നേതൃത്വം തയ്യാറാകണമെന്നും താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത സഹകാർ ഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി അനിൽകുമാർ ആവശ്യപ്പെട്ടു.എടപ്പാൾ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യോഗത്തിൽ വിശ്വംഭരൻ (DRP PMFME സ്കീം ) സഹകരണത്തിലൂടെ സംരഭകത്വം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

അച്യുതൻകുട്ടി വേണുഗോപാൽ സി , ഗീത ജയപ്രകാശ് എന്നിവർ സംസാരിച്ചു. സഹകാർ ഭാരതി പൊന്നാനി താലൂക് ഭാരവാഹികളായി പ്രസിഡന്റ് വിശ്വനാഥൻ വി, വൈസ് പ്രസിഡന്റ് പരമേശ്വരൻ എം, സെക്രട്ടറി ബിനീഷ് ശ്രീധർ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ട്രഷറർ ഉദയൻ തണ്ടിലം, വനിത പ്രമുഖ് പ്രസീത സി,  വനിത സഹകരണ സെൽ ഇൻ ചാർജ് ഷീല. പി, എക്സിക്യൂട്ടീവ് മെമ്പർമാർ. നിഥുൻ ടി, മിഥുൻ കെ എച്, മധു കുറ്റിപ്പാല, അശോകൻ വെങ്ങിണിക്കര എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top