Connect with us

മാവേലി സ്റ്റോറിന്റെ പേര് പിണറായി സ്റ്റോർ എന്നാക്കണം; കോൺഗ്രസ്:

പൊന്നാനി മാവേലി സ്റ്റോറിന് മുന്നിൽ ഇലയിട്ട് പട്ടിണി സമരം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Local news

മാവേലി സ്റ്റോറിന്റെ പേര് പിണറായി സ്റ്റോർ എന്നാക്കണം; കോൺഗ്രസ്:

പൊന്നാനി: ഓണത്തോടനുബന്ധിച്ച് മാവേലി സ്റ്റോറുകളിൽ സബ്സിഡി ഭക്ഷ്യധാന്യങ്ങൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മാവേലി സ്റ്റോറിന് മുന്നിൽ ഇലയിട്ട് പട്ടിണി സമരം നടത്തി. മാവേലി നാടുഭരിച്ചിരുന്ന കാലത്തെ സമ്പൽസമൃധിയുടെ ഓർമ്മ നില നിർത്തുവാനാണ് ജനങ്ങൾ ഓണം ആഘോഷിക്കുന്നത്. മാവേലിയുടെ പേരിൽ പ്രവർത്തിക്കുന്ന സപ്ലൈകോയിൽ മാവേലിയുടെ പേര് കളങ്കപ്പെടുത്തുന്ന തരത്തിൽ ഓണത്തോടനുബന്ധിച്ച് മാവേലി സ്റ്റോറിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് മാവേലി സ്റ്റോറിന്റെ പേര് പിണറായി സ്റ്റോർ എന്നാക്കി മാറ്റണമെന്ന് പട്ടിണി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, കെ ജയപ്രകാശ്, കെ ഷാഹിത, ശ്രീകല, എം എ നസീം, വസന്തകുമാർ, എം എ ഷറഫു, കെ കേശവൻ, സതീശൻ പള്ളപ്പുറം, ടി രാജകുമാർ, കെ വി ഖയ്യും എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top