എടപ്പാൾ: സാന്ത്വനം പാലിയേറ്റീവ് ക്ലിനികിലെ നിർദ്ധനരായ രോഗികൾക്ക് കൊടുക്കാൻ ഓണക്കോടി എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതിയും, ഓണക്കിറ്റ് ശുകപുരം കുറീസ് എടപ്പാളും സ്പോൺസർ ചെയ്തു. ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്E.പ്രകാശ്, ജനറൽസെക്രട്ടറി M ശങ്കരനാരായണൻ, ട്രഷറർ KA അസീസ് എന്നിവരിൽ നിന്നും സാന്ത്വനം പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ് ഡോ.കമറുദ്ദീനും, സെക്രട്ടറി ESസുകുമാരനും ചേർന്ന് ഏറ്റുവാങ്ങി.
ഓണക്കിറ്റ് ശുകപുരം കുറീസ് ചെയർമാൻ അസീസ് മാനേജിംഗ് ഡയറക്ടർ രാധാകൃഷ്ണൻ എന്നിവരിൽ നിന്നും സാന്ത്വനം പ്രസിഡന്റ് ഡോ AI കമറുദ്ദീൻ സെക്രട്ടറി സുകുമാരൻ ഏറ്റുവാങ്ങി. ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വളണ്ടിയർമാരായ മോഹനൻ, വിജയരാഘവൻ,അലി നെല്ലിശ്ശേരി കൈപ്പള്ളി ഷൗക്കത്ത്, ബാലൻ TK, ഹസ്സൻ ചോയ്സ് എന്നിവരും പങ്കെടുത്തു
വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് E.പ്രകാശ്, സാന്ത്വനം പ്രസിഡന്റ് ഡോ കമറുദ്ദീൻ, സെക്രട്ടറി ES സുകുമാരൻ, ശുകപുരം കുറീസ് ചെയർമാൻ അസീസ് എന്നിവർ പ്രസംഗിച്ചു.