Connect with us

കേരളത്തിൽ നവോത്ഥാനം സാധ്യമാക്കിയത് ഗുരുക്കന്മാർ; ആലങ്കോട് ലീലാ കൃഷ്ണൻ:

Educational

കേരളത്തിൽ നവോത്ഥാനം സാധ്യമാക്കിയത് ഗുരുക്കന്മാർ; ആലങ്കോട് ലീലാ കൃഷ്ണൻ:

ചങ്ങരംകുളം: പലതായി കണ്ടെതിനെ ഒന്നായി കാണാൻ പഠിപ്പിച്ചവരാണ് ഗുരുക്കന്മാരെന്നും, സമത്വ ബോധത്തെ ശിഷ്യ ഗണങ്ങളിലേക്ക് പകര്‍ന്നുനല്‍കിയ ഇത്തരം ഗുരുക്കന്മാരാണ് കേരളത്തിൽ നവോത്ഥാനം സാധ്യമാക്കിയതെന്നും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

 

അറിവ് കൊണ്ട് വെളിച്ചം പകർന്നവരാണ് അധ്യാപകരെന്നും, പൊന്നാനി പളളിയിൽ ശൈഖ് സൈനുദ്ധീൻ മഖ്ദൂം കത്തിച്ച അറിവിന്റെ വിളക്ക് ഇന്നും കെടാതെ നിലനില്‍ക്കുന്നുണ്ടെന്നും, ഭാരതത്തിലെ സനാതന ധർമ്മങ്ങളും, ഉപനിഷത്തുകളും മറ്റു വേദ ഗ്രന്ഥങ്ങളുമെല്ലാം പഠിക്കുന്നതിലൂടെ ഈ വെളിച്ചമാണ് കൈമാറ്റം ചെയ്യുപ്പെടുന്നതെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.

 

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര വിദ്യാഭ്യാസ സമിതി അധ്യാപക ദിനത്തിന്റെ ഭാഗമായി പന്താവൂർ ഇർഷാദ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദരം അനുസ്മരണം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചതിന് ശേഷവും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യങ്ങളായ പ്രൊഫ: പി.വി.ഹംസ (പൊന്നാനി) , അടാട്ട് വാസുദേവൻ (ആലങ്കോട്) ,എസ്. ലത (മാറഞ്ചേരി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

നന്നംമുക്ക് മൂക്കുതല സ്വദേശിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാംസ്കാരിക നായകനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ചടങ്ങിൽ അനുസ്മരിച്ചു.

വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു വി.വി.രാമകൃഷ്ണൻ മാസ്റ്റർ അധ്യാപക ദിന സന്ദേശം നൽകി.

പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ , ഡോ അബ്ദുറഹ്മാൻ കുട്ടി, ഡോ : ഷാജി ഇടശ്ശേരി , സിദ്ദീഖ് മൗലവി അയിലക്കാട്, ഇ.പി.രാജീവ് , എം.ടി. ഷറീഫ്, പ്രദീപ് ഉണ്ണി നന്നംമുക്ക് , എം പി അബ്ദുല്ലകുട്ടി വട്ടംകുളം എന്നിവർ പ്രസംഗിച്ചു. അബ്ദുല്ലതീഫ് കളക്കര സ്വാഗതവും, ആയിഷ ഹസ്സൻ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Educational

To Top