Connect with us

കിസ്സപ്പാട്ട് പഠന സംഗമം സമാപിച്ചു:

Local news

കിസ്സപ്പാട്ട് പഠന സംഗമം സമാപിച്ചു:

എടപ്പാൾ: ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഖൈബർ കിസ്സപ്പാട്ട് പഠനസംഗമം സമാപിച്ചു.

അൻപതോളം പഠിതാക്കൾക്കായി രണ്ട് മാസത്തോളമായി ഓൺലൈനായും ഓഫ് ലൈനായും നടന്ന ക്ലാസുകൾക്ക് പ്രമുഖ കിസ്സപ്പാട്ട് പാടിപ്പറയൽ കലാകാരനും അസോസിയേഷൻ സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ടുമായ കണ്ടമംഗലം ഹംസ മൗലവിയാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

പ്രശസ്ത മാപ്പിള കവി വടക്കിനിയേടത്ത് അഹമദ് കുട്ടി മുസ്ല്യാർ രചിച്ച ഖൈബർ കിസ്സപ്പാട്ടാണ് പാടിയും വരികളുടെ ഉള്ളടക്കങ്ങൾ വിശദീകരിച്ചും പഠിപ്പിച്ചത്

 

സമാപന ചടങ്ങിൽ ഓൾ കേരളകിസ്സപ്പാട്ട് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അബു ആബിദ് സിദ്ധിഖ് മുർശിദി തൃശൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സെക്രട്ടറി കാഥികൻ അബു സാലിമ എടക്കര യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പി ടി എം ആനക്കര മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനല്ലുർ ,പാലക്കാട് ജില്ലാ സെക്രട്ടറി ഉമർ സഖാഫി മാവുണ്ടിരി, സാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, അബു സുഫ് യാൻ മണ്ണാർക്കാട്, അബ്ദു കുരുവമ്പലം എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top