Connect with us

ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണം; ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ:

Local news

ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണം; ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ:

പൊന്നാനി: പൊന്നാനിയിലെ പ്രധാന ടൂറിസം കേന്ദ്രമായ ഭാരതപ്പുഴയിലെ കർമ്മ റോഡരികിലുള്ള കച്ചവട സ്ഥാപനങ്ങൾ കാരണം ഗതാഗത തടസ്സങ്ങളും, അപകടങ്ങളും, ജനത്തിരക്കും വർദ്ധിക്കുന്നു. കർമ്മ റോഡിനോട് ചേർന്നുള്ള റവന്യൂ പുറമ്പോക്ക് ഭൂമിയിൽ റോഡിൽ നിന്നും നിശ്ചിത അകലത്തിൽ നഗരസഭ കെട്ടിടം നിർമ്മിച്ചു നൽകി കച്ചവട സ്ഥാപനങ്ങൾ മാറ്റി ഭാരതപ്പുഴയുടെ പ്രകൃതി ഭംഗി സംരക്ഷിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി കെ പി നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. കെ ശിവരാമൻ,ടികെ അഷറഫ്, മുസ്തഫ വടമുക്ക്, ജെപി വേലായുധൻ, എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, ജാസ്മിൻ ആരിഫ്, പ്രവിത കടവനാട്, സലിം കുളക്കര, സി ജാഫർ, ഉസ്മാൻ തെയങ്ങാട്,അബു കാളമ്മൽ, സക്കീർ കടവ്,പി ഗഫൂർ,ശ്രീകല, വി വി യശോദ, എം അമ്മുകുട്ടി,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top