Connect with us

ചെമ്പൈ സംഗീത പ്രതിഭ പുരസ്കാരം ശ്രീ സജിൻ ലാലിന് സമ്മാനിച്ചു:

Kerala

ചെമ്പൈ സംഗീത പ്രതിഭ പുരസ്കാരം ശ്രീ സജിൻ ലാലിന് സമ്മാനിച്ചു:

തിരുവനന്തപുരം: ചെമ്പൈ സ്മാരക ട്രസ്റ്റും കേരള സംസ്ക്കാരിക വകുപ്പും സംയുക്തമായി നൽകുന്ന “ചെമ്പൈ സംഗീത പ്രതിഭ പുരസ്കാരം തിരുവനന്തപുരത്ത് വെച്ച് 8-09-2023 ന് നടന്ന ചടങ്ങിൽ മന്ത്രി ശ്രീ.സജി ചെറിയാൻ (സാംസ്ക്കാരിക വകുപ്പ് ) ശ്രീ. ആന്റണി രാജു (ഗതാഗത വകുപ്പ് ) എന്നിവർ ചേർന്ന് ശ്രീ സജിൻ ലാലിന് സമ്മാനിച്ചു. വളർന്നു വരുന്ന യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരുക്കുന്നത്. 10000 രൂപയും പ്രശസ്ത്രി പത്രവും ഫലകവും ആണ് സമ്മാനിച്ചത്.

10 വയസ്സു മുതൽ മൃദംഗം അഭ്യസിച്ചു വരുന്ന സജിൻ ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം 800 ഓളം സംഗീത കച്ചേരിക്ക് മൃദംഗം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുരുക്കൻമാർ ശ്രീ. ഗോപാല കൃഷ്ണ അയ്യർ , ശ്രീ.കെ ജയകൃഷ്ണൻ എന്നിവരാണ് . ശ്രീ.സജിൻ ലാൽ Ideal English School ലെ ഒരു ഗണിത അധ്യാപകൻ കൂടിയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top