Connect with us

ആയുഷ്മാൻ ഭവ പദ്ധതിക്കു തുടക്കമായി:

Health

ആയുഷ്മാൻ ഭവ പദ്ധതിക്കു തുടക്കമായി:

എടപ്പാൾ:  വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ക്യാംപയിനാണ് ആയുഷ്മാന്‍ഭവ. ഇതുവഴി വിദൂരപ്രദേശങ്ങളില്‍ ഇള്‍പ്പെടെയുളള അര്‍ഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു.

മൂന്ന് ഘടകങ്ങളിലൂടെയാണ് ഈ ക്യാംപയിന്‍ നടപ്പിലാക്കുന്നത്. അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്‌കദ്വാര്‍3.0, ജനകീയാരോഗ്യകേന്ദ്രങ്ങള്‍ മുഖേന ആഴ്ചകള്‍ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ മേള, വിവിധ ആരോഗ്യ സേവനങ്ങളെക്കുറിച്ചും പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്ക് അറിവ് പകരുന്നതിനായി വാര്‍ഡ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ സഭ എന്നിവയാണ് ഇവ. ഇതു കൂടാതെ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി അവയവദാന പ്രതിജ്ഞ എടുക്കുക. രക്തദാന ക്യാംപ് നടത്തുക എന്നിവയും ഈ ക്യാംപയിന്റെ ഭാഗമാണ്.

ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ ദേശീയതല ഉദ്ഘാടനം 2023 സെപ്തംബര്‍ 13 ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിര്‍വഹിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലും ആയുഷ്മാന്‍ ഭവ ക്യാംപയിന്റെ ലോഞ്ച് നടക്കുന്നു. ലോഞ്ച് ബഹു.എംപി ശ്രീ അബ്ദുസമദ് സമദാനി നിര്‍വഹിക്കുന്നു.പരിപാടിയുടെ പ്രചരണാർത്ഥം വട്ടംകുളംപഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിൽ യോഗം ചേർന്നു, പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി, പുതിയ കെട്ടിടം നിലവിൽ വരുന്നതോടെ പേപ്പർലെസ് സംവിധാനങ്ങളിലേക്ക് മാറാനും, അടുത്ത മാസത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രവർത്തനം മുന്നോട്ടു പോകുന്നത്.

പലവിധ പകർച്ച വ്യാദികൾ പടർന്നു പിടിക്കുന്ന സമകാലീന സാഹചര്യത്തിൽ കരൾ മാറ്റിവെക്കൽ, കിഡ്നി മാറ്റിവെക്കൽ തുടങ്ങിയ അവയവ ദാനം സ്വീകരിക്കുമ്പോൾ അതു പുറത്തുനിന്നുള്ളവരിൽ നിന്നു വാങ്ങാതെ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ അവയവ ദാധാവിനെ കണ്ടെത്താൻ ശ്രമിക്കണമെന്നും,നമ്മൾ ജീവിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നവരിൽ നിന്നും സ്വീകരിക്കുമ്പോൾ അതിലൂടെ ബന്ധങ്ങളുടെ പരിശുദ്ധിയും ഊഷ്മളതയും കാത്ത് സൂക്ഷിക്കാൻ കഴിയുമെന്നും ഉദ്ഘടന വേളയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു. CMO dr മുഹമ്മദ്‌ ഫസൽ അധ്യക്ഷത വഹിച്ചു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർസതീഷ് സ്വാഗതം ആശംസിച്ചു,ഷണ്മുഖൻ നന്ദി പറഞ്ഞു,

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Health

To Top