Connect with us

നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനംചെയ്തു:

Local news

നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം പ്രകാശനംചെയ്തു:

ചങ്ങരംകുളം: കവിയത്രിയും കഥാകാരിയുമായ ശ്രീമതി ലത അതിയാരത്തിന്റെ നാട്ടിടവഴിയിലെ കാറ്റലകൾ എന്ന ചെറുകഥാസമാഹാരം ചെറവല്ലൂർ എ .എം.എൽ.പി. സ്കൂളിൽ വെച്ച് പുകസ സംസ്ഥാനകൗൺസിൽ അംഗവും, കവിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ:ഹരിയാനന്ദകുമാർ പ്രകാശനം ചെയ്തു.

എഴുത്തുകാരിയായ ലത അതിയാരത്തിന്റെ അമ്മ ശ്രീമതി ശാന്ത പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സത്യനാഥമേനോൻ സ്വാഗതംപറഞ്ഞു. സ്നേഹ കലാസമിതി സെക്രട്ടറി രാമദാസ് കിഴക്കേതിൽ അധ്യക്ഷസ്ഥാനം വഹിച്ചു. കവിയും ഗായികയുമായ ബിന്ദുവിജയൻ കടവല്ലൂർ, ഷീജദാസ് എന്നിവർ കവിതാലാപനം നടത്തി.

അധ്യാപകരായ അനിതദാസ്, പ്രധാനാദ്ധ്യാപിക ഭാനുമതി, കവി ബിന്ദുവിജയൻ കടവല്ലൂർ, പൊതു പ്രവർത്തകരായ സിദ്ദിക്ക് ചെറുവല്ലൂർ, ടി.എ.രണദിവെ മാസ്റ്റർ, വി.വി.ബാലകൃഷ്ണൻ, ക്യാപ്റ്റൻ കെ. സുബ്രഹ്മണ്യൻ, കണ്ണൻ പന്താവൂർ, പാലഞ്ചേരി ഗോപി എന്നിവർ ആശംസകൾ നേർന്നു.

ശ്രീമതി ലത അതിയാരത്ത് മറുപടി പ്രസംഗം നടത്തി. ജി.എച്ച്.എസ് മൂക്കുതലയിലെ 88 ബാച്ചിൻ്റെ ഉപഹാരം സഹപാഠിയായ ലതക്ക് തണ്ടലത്ത് അനിലും ,മിനി മൂക്കുതല ലതയെ പൊന്നാടയുമണിയിച്ചു. കവിയായ പള്ളിയിൽ മണികണ്ഠൻ നന്ദിപറഞ്ഞുകൊണ്ട് ചടങ്ങിന് സമാപനമായി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top